എംപ്ലോയബിലിറ്റി സെന്റർ സംഘടിപ്പിക്കുന്ന ഭീമൻ തൊഴിൽ മേള - ജൂലൈ 16ന്
എംപ്ലോയബിലിറ്റി സെന്റർ സംഘടിപ്പിക്കുന്ന ഭീമൻ തൊഴിൽ മേള - ജൂലൈ 16ന്
250+ ഒഴിവുകളുമായി 4 പ്രമുഖ കമ്പനികൾ പങ്കെടുക്കുന്നു.
കോട്ടയം: ജോലി അന്വേഷിക്കുന്നവർക്ക് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെയും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തിൽ ഭീമൻ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ജൂലൈ 16 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ കോട്ടയം കളക്ടറേറ്റ് സിവിൽ സ്റ്റേഷൻ രണ്ടാം നിലയിലുള്ള എംപ്ലോയബിലിറ്റി സെന്ററിലാണ് മേള നടക്കുക.
മേളയുടെ പ്രത്യേകതകൾ
പങ്കെടുക്കുന്ന കമ്പനികൾ
എസ്ബിഐ ലൈഫ് ഇൻഷുറൻസ്
കേശ്വിൻ ഓട്ടോക്രാഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്.
ഇന്നോവ് ക്രെഡിറ്റ്സ്
എവിജി മോട്ടോഴ്സ്
ആകെ ഒഴിവുകൾ: 250+
പ്രായപരിധി: 18 മുതൽ 55 വയസ്സ് വരെ.
യോഗ്യത വിവരങ്ങൾ
എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ
ഡിപ്ലോമ, ബിടെക്, ബിരുദം, എംബിഎ.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കുക?
ഡ്രസ്സ് കോഡ്: ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരണം.
കരുതേണ്ടവ: സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും പകർപ്പുകൾ നിർബന്ധമായും കൈവശം വെക്കുക.
രജിസ്ട്രേഷൻ: എംപ്ലോയബിലിറ്റി സെന്ററിന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് 300 രൂപ അടച്ച ഉദ്യോഗാർത്ഥികൾക്ക് ഈ മേളയിലും തുടർന്നുള്ള മേളകളിലും പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാത്തവർക്ക് അന്നേദിവസം സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും.
സ്ഥലവും സമയവും?
വേദി: എംപ്ലോയബിലിറ്റി സെന്റർ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, സിവിൽ സ്റ്റേഷൻ രണ്ടാം നില, കളക്ടറേറ്റ്, കോട്ടയം.
തീയതി: ജൂലൈ 16, 2026 (വ്യാഴാഴ്ച)
സമയം: രാവിലെ 10.00 മുതൽ.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: 0481-2563451 (എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്), 8138908657
ഇമെയിൽ: emp.kottayam@gmail.com
പരമാവധി ഷെയർ ചെയ്യുക.
Join the conversation