Search Kerala & Gulf Jobs

ഗുരുവായൂർ ദേവസ്വത്തിൽ 33 സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ; അപേക്ഷിക്കാം

ഗുരുവായൂർ ദേവസ്വത്തിൽ 33 സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ; അപേക്ഷിക്കാം

ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അവസരം. താത്കാലിക നിയമനത്തിനായി 33 ഒഴിവുകളിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. വിശദാംശങ്ങൾ ചുവടെ.

പ്രധാന വിവരങ്ങൾ
  • തസ്തിക: സെക്യൂരിറ്റി ഗാർഡ്.
  • ഒഴിവുകളുടെ എണ്ണം: 33.
  • വേതനം: ₹21,700/-.
  • നിയമന കാലാവധി: നിയമനം ലഭിച്ച തീയതി മുതൽ 30.04.2027 വരെ.
  • ഇന്റർവ്യൂ തീയതി: 22.07.2026, രാവിലെ 11:00 മണിക്ക്.
  • സ്ഥലം: ഗുരുവായൂർ ദേവസ്വം ഓഫീസ്.

യോഗ്യതാ മാനദണ്ഡങ്ങൾ

വയസ്സ്: 40 നും 60 നും ഇടയിൽ (01.01.2026 വരെ പ്രായം 60 കവിയരുത്).
(അതായത്, 01.01.1966 നും 02.01.1986 നും ഇടയിൽ ജനിച്ചവർ)

ലിംഗം: പുരുഷന്മാർ മാത്രം
മതം: ഹിന്ദു മതവിശ്വാസികൾ
ആരോഗ്യം: നല്ല ആരോഗ്യവും കാഴ്ചശക്തിയും ഉണ്ടായിരിക്കണം

മുൻഗണന: എക്സ്-സർവീസ്മെൻ (Army, Navy, Airforce, BSF, CISF, ITBP, CRPF, Assam Rifles, GRFEF എന്നിവയിൽ നിന്നുള്ളവർക്ക് മുൻഗണന).

ആവശ്യമായ രേഖകൾ

ഇന്റർവ്യൂവിന് ഹാജരാകുമ്പോൾ ഈ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൊണ്ടുവരേണ്ടതാണ്:

വയസ്സ്, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകൾ

ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് (എക്സ്-സർവീസ്മെന്).
സബ് ഇൻസ്പെക്ടർ റാങ്കിന് താഴെയല്ലാത്ത പോലീസ് ഉദ്യോഗസ്ഥനിൽ നിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ്

അസി. സർജൻ റാങ്കിന് താഴെയല്ലാത്ത സർക്കാർ ഡോക്ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (6 മാസത്തിനുള്ളിൽ എടുത്തത്)

പൂരിപ്പിച്ച അപേക്ഷ (മൊബൈൽ നമ്പർ സഹിതം)

ശ്രദ്ധിക്കുക: മെഡിക്കൽ സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ യോഗ്യത, രജിസ്ട്രേഷൻ നമ്പർ, ഒപ്പ് തീയതി എന്നിവ വ്യക്തമായിരിക്കണം. അല്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെടും.

എങ്ങനെ പങ്കെടുക്കാം?
യോഗ്യരായ ഉദ്യോഗാർത്ഥികൾ 22.07.2026 ന് രാവിലെ 9:30 മണിക്ക് മുമ്പായി പൂരിപ്പിച്ച അപേക്ഷയും സർട്ടിഫിക്കറ്റുകളും സഹിതം ഗുരുവായൂർ ദേവസ്വം ഓഫീസിൽ ഹാജരാകണം. സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം ഇന്റർവ്യൂവിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക്?

ഗുരുവായൂർ ദേവസ്വം ഓഫീസിൽ നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെടാം:

ഫോൺ: 0487-2556335
എക്സ്റ്റൻഷൻ: 251, 235, 248.

പൊതു നിർദ്ദേശങ്ങൾ

അപേക്ഷ നിശ്ചിത മാതൃകയിൽ ആയിരിക്കണം.
അപൂർണ്ണമായതോ, വ്യക്തതയില്ലാത്തതോ, കാലാവധിക്ക് ശേഷം ലഭിക്കുന്നതോ ആയ അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.
ഇന്റർവ്യൂവുമായി ബന്ധപ്പെട്ട കത്തിടപാടുകൾ ഉണ്ടായിരിക്കുന്നതല്ല.


പരമാവധി ഷെയർ ചെയ്യുക.