Search Kerala & Gulf Jobs

അറ്റന്‍ഡര്‍ ആവാം:ഹോമിയോ ഡിസ്‌പെന്‍സറിയില്‍ അറ്റന്‍ഡര്‍ മറ്റു ജോലി ഒഴിവുകളും

അറ്റന്‍ഡര്‍ ആവാം:ഹോമിയോ ഡിസ്‌പെന്‍സറിയില്‍ അറ്റന്‍ഡര്‍ മറ്റു ജോലി ഒഴിവുകളും

ആരോഗ്യ മേഖലയിൽ തൊഴിൽ തേടുന്നവർക്കായി പുതിയ അറിയിപ്പുകൾ. കൊല്ലം, പാലക്കാട്, തൃശൂർ ജില്ലകളിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.അറ്റൻഡർ, കണ്ടിജന്റ് ജീവനക്കാർ, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്കുള്ള ഒഴിവുകളിൽ അപേക്ഷിക്കാം.

1. കൊല്ലം ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ്: കണ്ടിജന്റ് ജീവനക്കാർ

കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾക്കായി കൊല്ലം ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിൽ കണ്ടിജന്റ് ജീവനക്കാരെ (താത്കാലിക നിയമനം) നിയമിക്കുന്നു.

യോഗ്യത: 8-ാം ക്ലാസ് പാസായിരിക്കണം.
മുൻഗണന: ആരോഗ്യമേഖലയിൽ ഫീൽഡ് പ്രവർത്തന പരിചയമുള്ളവർക്ക്.

നിയമന കാലാവധി: പരമാവധി 90 ദിവസം.
വേതനം: ദിവസം 675 രൂപ.
തിരഞ്ഞെടുക്കൽ രീതി: നേരിട്ടുള്ള അഭിമുഖം.
അഭിമുഖ തീയതിയും സ്ഥലവും:
 ജൂലൈ 10, രാവിലെ 10 മണിക്ക്, കൊല്ലം എൻ.എച്ച്.എം ഹാളിൽ.

കൂടെ കൊണ്ടുവരേണ്ട രേഖകൾ: 
അസൽ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, തിരിച്ചറിയൽ രേഖ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ).
ഫോൺ: 0474 279 5017

2. പാലക്കാട്: ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ അറ്റൻഡർ

കപ്പൂർ ഗ്രാമപഞ്ചായത്തിലെ ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ അറ്റൻഡർ തസ്തികയിലേക്ക് താത്കാലിക ഒഴിവ്.

യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം.
രജിസ്റ്റർ ചെയ്ത ഹോമിയോ മെഡിക്കൽ ഓഫീസറുടെ കീഴിൽ 3 വർഷത്തെ പ്രവൃത്തി പരിചയം.
അപേക്ഷാ സമർപ്പണ സമയപരിധി: ജൂലൈ 8. ഫോൺ: 0466 2276067.

3.തൃശൂർ: ആരോഗ്യ കേരളത്തിൽ സ്റ്റാഫ് നഴ്സ്

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (NHM) കീഴിൽ തൃശൂരിൽ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം.

യോഗ്യത: GNM അല്ലെങ്കിൽ B.Sc നഴ്സിംഗ്, കേരള നഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം.
പരിചയം: 1 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്.
പ്രായപരിധി: 40 വയസ്.
വേതനം: പ്രതിമാസം 20,500 രൂപ.
അപേക്ഷാ രീതി: ഓൺലൈനായി മാത്രം (നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കുന്നതല്ല).

അപേക്ഷിക്കേണ്ട വെബ്സൈറ്റ്: ആരോഗ്യകേരളം വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോം ലിങ്ക് വഴി.
അവസാന തീയതിയും സമയവും: ജൂലൈ 4, വൈകിട്ട് 5 മണി.

അപ്ലോഡ് ചെയ്യേണ്ട രേഖകൾ: 
ജനനത്തീയതി, യോഗ്യത, രജിസ്ട്രേഷൻ, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവയടങ്ങിയ ബയോഡാറ്റ.