കേരള ഫയർ ഫോഴ്സിൽ സ്റ്റേഷൻ ഓഫീസർ (ട്രെയിനി) ആകാനുള്ള അവസരം
കേരള ഫയർ ഫോഴ്സിൽ സ്റ്റേഷൻ ഓഫീസർ (ട്രെയിനി) ആകാനുള്ള അവസരം
കേരള ഫയർ ഫോഴ്സിൽ സ്റ്റേഷൻ ഓഫീസർ (ട്രെയിനി) ആകാനുള്ള അവസരം
Category No: 047/2026
ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ ജോലി ചെയ്യാനും സമൂഹത്തിന് സേവനം ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) സ്റ്റേഷൻ ഓഫീസർ (ട്രെയിനി) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 2026 ഓഗസ്റ്റ് 5 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ജോലി വിവരങ്ങൾ
വിവരണം / വിശദാംശങ്ങൾ
- വകുപ്പ്: ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്
- തസ്തിക: സ്റ്റേഷൻ ഓഫീസർ (ട്രെയിനി)
- ഒഴിവുകൾ: 1 (ഒന്ന്)
- നിയമന രീതി : നേരിട്ടുള്ള നിയമനം
- ശമ്പള സ്കെയിൽ: ₹43,400 - ₹91,200/-
- ശ്രദ്ധിക്കുക: ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കും സ്ത്രീകൾക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല.
യോഗ്യത വിവരങ്ങൾ
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള സയൻസ് ബിരുദം. രസതന്ത്രം (Chemistry) ഐച്ഛിക വിഷയമായുള്ള ബിരുദത്തിന് മുൻഗണന.
തത്തുല്യ യോഗ്യതകൾ സർക്കാർ അംഗീകരിച്ചിട്ടുണ്ടെങ്കിൽ അവയും സ്വീകാര്യമായിരിക്കും
പ്രായപരിധി വിവരങ്ങൾ
20 മുതൽ 35 വയസ് വരെ.
ജനന തീയതി: 02.01.1991 നും 01.01.2006 നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ).
OBC, SC/ST വിഭാഗക്കാർക്ക് നിയമാനുസൃത പ്രായ ഇളവ് ലഭിക്കും.
ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിൽ ക്ലാർക്കായി സേവനമനുഷ്ഠിക്കുന്നവർക്ക് പരമാവധി പ്രായപരിധി 43 വയസ്സാണ്.
ശാരീരിക യോഗ്യതകൾ
അളവ് / പൊതുവിഭാഗം / SC/ST
ഉയരം (ചെരുപ്പില്ലാതെ) 165 സെ.മീ 160 സെ.മീ
ഭാരം 50 കി.ഗ്രാം 48 കി.ഗ്രാം
നെഞ്ച് 81 സെ.മീ 76 സെ.മീ
നെഞ്ച് വികാസം 5 സെ.മീ 5 സെ.മീ
പ്രോബേഷനും പരിശീലനവും
പ്രോബേഷൻ: ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായ മൂന്നു വർഷത്തിനുള്ളിൽ രണ്ട് വർഷം പ്രോബേഷൻ കാലയളവായിരിക്കും. ഈ കാലയളവിൽ താഴെപ്പറയുന്ന പരീക്ഷകൾ പാസാകണം:
കേരള ഫയർ ഫോഴ്സ് സ്റ്റാൻഡിംഗ് ഓർഡേഴ്സ് ആൻഡ് പ്രാക്ടീസ് ഡിപ്പാർട്ട്മെൻ്റൽ ടെസ്റ്റ്.
സെൻ്റ് ജോൺസ് ആംബുലൻസ് ഫസ്റ്റ് എയ്ഡ് പരീക്ഷ
അക്കൗണ്ട് ടെസ്റ്റ് (ലോവർ)
പരിശീലനം:
എങ്ങനെ അപേക്ഷിക്കാം?
കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in സന്ദർശിക്കുക.
'ഒറ്റത്തവണ രജിസ്ട്രേഷൻ' (One Time Registration) വഴി രജിസ്റ്റർ ചെയ്യുക. നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് അവരുടെ User ID, Password എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യാം.
പ്രൊഫൈലിലെ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കുക. ആധാർ നമ്പർ ID പ്രൂഫായി ചേർക്കുക.
'Apply Now' ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കുക. 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ്ലോഡ് ചെയ്യുക
അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ അതിൽ മാറ്റങ്ങൾ വരുത്താനാകില്ല. അതിനാൽ, സമർപ്പിക്കുന്നതിന് മുമ്പ് എല്ലാ വിവരങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിക്കുക.
എഴുത്ത് / OMR / ഓൺലൈൻ പരീക്ഷയുണ്ടെങ്കിൽ, യോഗ്യരായ ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈൽ വഴി പരീക്ഷ എഴുതുമെന്നുള്ള സ്ഥിരീകരണം (Confirmation) നൽകണം. അങ്ങനെ ചെയ്യുന്നവർക്ക് മാത്രമേ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ.
പ്രധാന തീയതികൾ
അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ഓഗസ്റ്റ് 5, ബുധനാഴ്ച, രാത്രി 12:00 മണി വരെ.
അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്: കേരള പി.എസ്.സി. ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ശേഷം 'Notification Link' വഴി അപേക്ഷിക്കുക.
Join the conversation