കേരള സിവിൽ സപ്ലൈസ് വകുപ്പിൽ , അസിസ്റ്റൻ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയാ ഒഴിവുകൾ (2026)
കേരള സിവിൽ സപ്ലൈസ് വകുപ്പിൽ അസിസ്റ്റൻ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയാ ഒഴിവുകൾ (2026)
ജോലി വിശദാംശങ്ങൾ:
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് വകുപ്പ്, 'പ്രൈസ് മോണിറ്ററിംഗ് സെൽ' എന്ന കേന്ദ്ര മേഖലാ പദ്ധതിയുടെയും 'സെൻ്റർ ഫോർ പ്രൈസ് റിസർച്ച്, കേരള' എന്ന സംസ്ഥാന പദ്ധതിയുടെയും ഭാഗമായി കേരള സിവിൽ സപ്ലൈസ് വകുപ്പിൽ താത്കാലിക നിയമനങ്ങൾക്ക് അപേക്ഷ ക്ഷണിക്കുന്നു.
ജോലി ഒഴിവുകൾ:
റിസർച്ച് ഓഫീസർ (Research Officer)
ഒഴിവുകൾ: 1
ശമ്പളം: പ്രതിമാസം ₹36,000 (കൺസോളിഡേറ്റഡ് പേ). ടി.എ, ഡി.എ ഇല്ല.
ജോലി സ്ഥലം: തിരുവനന്തപുരം ആസ്ഥാന ഓഫീസ്. ആവശ്യമെങ്കിൽ മറ്റ് ഓഫീസുകളിലും ജോലി ചെയ്യാൻ തയ്യാറായിരിക്കണം.
റിസർച്ച് അസിസ്റ്റൻ്റ് (Research Assistant)
ഒഴിവുകൾ: 1 (സംസ്ഥാന തലം)
ശമ്പളം: പ്രതിമാസം ₹30,000 (കൺസോളിഡേറ്റഡ് പേ). ടി.എ, ഡി.എ ഇല്ല.
ജോലി സ്ഥലം: തിരുവനന്തപുരം ആസ്ഥാന ഓഫീസ്. ആവശ്യമെങ്കിൽ മറ്റ് ഓഫീസുകളിലും ജോലി ചെയ്യാൻ തയ്യാറായിരിക്കണം.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ (Data Entry Operator)
ഒഴിവുകൾ: 14 (ഓരോ ജില്ലയിലും ഒരെണ്ണം വീതം)
ശമ്പളം: പ്രതിമാസം ₹24,000 (കൺസോളിഡേറ്റഡ് പേ). ടി.എ, ഡി.എ ഇല്ല.
ജോലി സ്ഥലം: തിരഞ്ഞെടുത്ത ജില്ലയിൽ മുഴുവനും ആവശ്യമെങ്കിൽ മറ്റ് ഓഫീസുകളിലും ജോലി ചെയ്യാൻ തയ്യാറായിരിക്കണം.
യോഗ്യതാ വിശദാംശങ്ങൾ:
1.റിസർച്ച് ഓഫീസർ & റിസർച്ച് അസിസ്റ്റൻ്റ്:
വിദ്യാഭ്യാസ യോഗ്യത: ഇക്കണോമിക്സ് / സ്റ്റാറ്റിസ്റ്റിക്സ് / മാത്തമാറ്റിക്സ് (ബിരുദ തലത്തിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയമുണ്ടായിരിക്കണം) എന്നിവയിൽ ഫസ്റ്റ് ക്ലാസ്സോടെയുള്ള ബിരുദാനന്തര ബിരുദം (Post Graduate Degree).
പ്രവൃത്തി പരിചയം (റിസർച്ച് ഓഫീസർക്ക് മാത്രം): സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ എന്നിവിടങ്ങളിൽ സ്റ്റാറ്റിസ്റ്റിക്കൽ വിശകലനം, ഗവേഷണം, വില ശേഖരണം എന്നീ മേഖലകളിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം.
പ്രായപരിധി: 2026 ജൂലൈ 1-ന് 40 വയസ്സിൽ കൂടരുത്.
മറ്റ് വ്യവസ്ഥകൾ: കേരളത്തിന് പുറത്തുള്ള സർവ്വകലാശാലയിൽ നിന്നുള്ള യോഗ്യതയ്ക്ക് കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നുള്ള 'ഇക്വിവലൻസി സർട്ടിഫിക്കറ്റ്' ഹാജരാക്കണം.
അഭികാമ്യ യോഗ്യത:
സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള DCA/PGDCA പൂർത്തിയാക്കിയവർക്ക് മുൻഗണന.
ഇംഗ്ലീഷ്/മലയാളം ഭാഷകളിൽ സംസാരിക്കാനും എഴുതാനും പ്രാവീണ്യം.
വേഡ് പ്രോസസിംഗിലും എക്സൽ ഫോർമാറ്റുകളിലും പ്രാവീണ്യം.
2.ഡാറ്റാ എൻട്രി ഓപ്പറേറ്റർ:
വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം (Any Degree) അല്ലെങ്കിൽ തത്തുല്യ യോഗ്യത.
കമ്പ്യൂട്ടർ യോഗ്യത: സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ (Diploma in Computer Application).
പ്രായപരിധി: 2026 ജൂലൈ 1-ന് 40 വയസ്സിൽ കൂടരുത്.
അഭികാമ്യ യോഗ്യത: ടു-വീലർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
തിരഞ്ഞെടുക്കൽ പ്രക്രിയ:
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ പട്ടിക (Rank List) ഇൻ്റർവ്യൂവിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കും.
ഇൻ്റർവ്യൂ തീയതികൾ വകുപ്പിൻ്റെ വെബ്സൈറ്റിൽ (www.civilsupplieskerala.gov.in) പ്രസിദ്ധീകരിക്കുകയും ഉദ്യോഗാർത്ഥികളുടെ ഇമെയിലിലേക്ക് അറിയിക്കുകയും ചെയ്യും.
ഇൻ്റർവ്യൂവിന് ടി.എ/ഡി.എ നൽകുന്നതല്ല.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയ്ക്ക്, ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഇഷ്ടപ്പെട്ട ജില്ല തിരഞ്ഞെടുക്കാം. ഒരേ ജില്ലയിൽ താമസിക്കുന്നവർക്ക് മുൻഗണന നൽകും.
എങ്ങനെ അപേക്ഷിക്കാം:
അപേക്ഷാ രീതി: പൂരിപ്പിച്ച അപേക്ഷാ ഫോം (Notification-ൻ്റെ Annexure 'A' ഫോർമാറ്റിൽ) രജിസ്റ്റർ/സ്പീഡ് പോസ്റ്റ് വഴി മാത്രം അയയ്ക്കണം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നതല്ല.
വിലാസം: "The Commissioner, Commissionerate of Civil Supplies and Consumer Affairs, Public Office Complex, Trivandrum - 695033, Kerala".
പ്രധാന നിർദ്ദേശങ്ങൾ:
ഓരോ തസ്തികയ്ക്കും (റിസർച്ച് ഓഫീസർ, അസിസ്റ്റൻ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ) വെവ്വേറെ അപേക്ഷകൾ വ്യത്യസ്ത കവറുകളിൽ അയയ്ക്കണം.
കവറിൻ്റെ പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് വ്യക്തമായി എഴുതണം.
അപേക്ഷയ്ക്കൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അയയ്ക്കേണ്ടതില്ല (യഥാർത്ഥ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്ക് ഹാജരാക്കണം).
അപേക്ഷ പൂർണ്ണവും കൃത്യവുമായിരിക്കണം. അപൂർണ്ണമായ അപേക്ഷകൾ തള്ളിക്കളയുന്നതാണ്.
ഭാവിയിലെ എല്ലാ ആശയവിനിമയങ്ങളും ഇമെയിൽ വഴിയായിരിക്കും.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2026 ഓഗസ്റ്റ് 22
കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും, വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.civilsupplieskerala.gov.in
പരമാവധി ഷെയർ ചെയ്യുക.
Join the conversation