എസ്.ബി.ഐ. ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) റിക്രൂട്ട്മെന്റ് 2026
എസ്.ബി.ഐ. ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) റിക്രൂട്ട്മെന്റ് 2026
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ക്ലറിക്കൽ കേഡറിലുള്ള ഈ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026 ഓഗസ്റ്റ് 11 മുതൽ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ഈ അവസരം നഷ്ടപ്പെടുത്തരുത്. പൂർണ്ണ വിവരങ്ങൾ താഴെ കൊടുക്കുന്നു.
പ്രധാന തീയതികൾ
- ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി: 2026 ഓഗസ്റ്റ് 11.
- ഓൺലൈൻ അപേക്ഷയ്ക്കുള്ള അവസാന തീയതി: 2026 ഓഗസ്റ്റ് 31.
- പ്രാഥമിക പരീക്ഷയുടെ തീയതി: സെപ്റ്റംബർ 2026 (താൽക്കാലികം).
- മുഖ്യ പരീക്ഷയുടെ തീയതി: നവംബർ 2026 (താൽക്കാലികം)
അപേക്ഷാ ഫീസ്
എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/എക്സ്.എസ്: ഫീസില്ല
ജനറൽ/ഒ.ബി.സി/ഇ.ഡബ്ല്യു.എസ്: ₹750/.
യോഗ്യതാ മാനദണ്ഡങ്ങൾ
1. വിദ്യാഭ്യാസ യോഗ്യത (2026 ഡിസംബർ 31 വരെ)
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏത് വിഷയത്തിലുമുള്ള ബിരുദം അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത. അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം, എന്നാൽ 2026 ഡിസംബർ 31-ന് മുമ്പ് ബിരുദം പൂർത്തിയാക്കിയിരിക്കണം.
2. പ്രായപരിധി (2026 ഏപ്രിൽ 1 വരെ)
കുറഞ്ഞ പ്രായം: 20 വയസ്സ്
പരമാവധി പ്രായം: 28 വയസ്സ്
ജനന തീയതി: 1998 ഏപ്രിൽ 2-നും 2006 ഏപ്രിൽ 1-നും ഇടയിൽ
പ്രായപരിധിയിൽ ഇളവ്:
ഒ.ബി.സി: 3 വർഷം
എസ്.സി/എസ്.ടി: 5 വർഷം
പി.ഡബ്ല്യു.ബി.ഡി (ജനറൽ): 10 വർഷം
എക്സ്-സർവീസ്മാൻ: സേവനകാലം + 3 വർഷം.
ശമ്പളവും ആനുകൂല്യങ്ങളും?
അടിസ്ഥാന ശമ്പളം: ₹26,730/- (ബിരുദധാരികൾക്ക് രണ്ട് അഡ്വാൻസ് ഇൻക്രിമെന്റ് ഉൾപ്പെടെ)
മൊത്തം ആദ്യ ശമ്പളം: മുംബൈ പോലുള്ള മെട്രോ നഗരങ്ങളിൽ പ്രതിമാസം ഏകദേശം ₹46,000/- (DA, മറ്റ് അലവൻസുകൾ ഉൾപ്പെടെ)
പരീക്ഷണകാലാവധി: 6 മാസം.
തിരഞ്ഞെടുപ്പ് പ്രക്രിയ?
ഘട്ടം I: പ്രാഥമിക പരീക്ഷ (ഓൺലൈൻ)
100 മാർക്ക് (ഇംഗ്ലീഷ്, ന്യൂമറിക്കൽ എബിലിറ്റി, റീസണിംഗ് എബിലിറ്റി).
1 മണിക്കൂർ ദൈർഘ്യം.
തെറ്റായ ഉത്തരങ്ങൾക്ക് 1/4 മാർക്ക് കുറയ്ക്കും.
ഘട്ടം II: മുഖ്യ പരീക്ഷ (ഓൺലൈൻ)
200 മാർക്ക് (ജനറൽ/ഫിനാൻഷ്യൽ അവെയർനെസ്, ഇംഗ്ലീഷ്, ക്വാന്റിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിംഗ് & കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്)
2 മണിക്കൂർ 40 മിനിറ്റ് ദൈർഘ്യം
തെറ്റായ ഉത്തരങ്ങൾക്ക് 1/4 മാർക്ക് കുറയ്ക്കും.
ഘട്ടം III: പ്രാദേശിക ഭാഷാ പ്രാവീണ്യ പരീക്ഷ.
തിരഞ്ഞെടുക്കപ്പെട്ടവർക്ക് വേണ്ടി നടത്തുന്നു..
10-ാം അല്ലെങ്കിൽ 12-ാം ക്ലാസിൽ പ്രാദേശിക ഭാഷ പഠിച്ചവർക്ക് ഒഴിവാക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ അവർ അപേക്ഷിച്ച സംസ്ഥാനത്ത് തന്നെ പോസ്റ്റ് ചെയ്യും.
5 വർഷത്തിന് മുമ്പ് ഇന്റർ സ്റ്റേറ്റ് ട്രാൻസ്ഫർ അനുവദനീയമല്ല.
എസ്.ബി.ഐ. ക്ലറിക്കൽ കേഡറിൽ ജോലി ചെയ്യുന്നവർക്കും, മുമ്പ് ജോലി ഉപേക്ഷിച്ചവർക്കും അപേക്ഷിക്കാനാവില്ല.
അപേക്ഷിക്കുമ്പോൾ ഫോട്ടോ, സിഗ്നേച്ചർ, ഇടത് കൈയ്യുടെ തള്ളവിരൽ അടയാളം, കൈയ്യെഴുത്ത് പ്രഖ്യാപനം എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.
എങ്ങനെ അപേക്ഷിക്കാം?
SBI യുടെ ഔദ്യോഗിക കരിയർ വെബ്സൈറ്റ് സന്ദർശിക്കുക: https://sbi.bank.in/web/careers/current-openings
'Recruitment of Junior Associates 2026' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി ആവശ്യമായ വിവരങ്ങൾ ഫോമിൽ പൂരിപ്പിക്കുക.
ഫോട്ടോ, സിഗ്നേച്ചർ, തള്ളവിരൽ അടയാളം, കൈയ്യെഴുത്ത് പ്രഖ്യാപനം എന്നിവ അപ്ലോഡ് ചെയ്യുക.
അപേക്ഷാ ഫീസ് ഓൺലൈനായി (ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിംഗ്) അടയ്ക്കുക.
ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
പരമാവധി ഷെയർ ചെയ്യുക.
Join the conversation