Search Kerala & Gulf Jobs

കേരള യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ആവാം :അവസാന തീയതി: ഓഗസ്റ്റ് 5 ന്

കേരള യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ആവാം :അവസാന തീയതി: ഓഗസ്റ്റ് 5 ന്

കേരള പബ്ലിക് സർവീസ് കമ്മിഷൻ അറിയിപ്പ്: കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്.
സർവ്വകലാശാലകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

പ്രധാന വിവരങ്ങൾ?

  • വകുപ്പ്: കേരളത്തിലെ സർവ്വകലാശാലകൾ.
  • ഉദ്യോഗപ്പേര്: കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II
  • ശമ്പള സ്കെയിൽ: ₹27,900 - ₹63,700
  • ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിക്കുന്ന ഒഴിവുകൾ (Anticipated Vacancies)
  • നിയമന രീതി: നേരിട്ടുള്ള നിയമനം (Direct Recruitment)

വിദ്യാഭ്യാസ യോഗ്യതകൾ

  1. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
  2. ടൈപ്പ്റൈറ്റിംഗ് (ഇംഗ്ലീഷ്) ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെ.ജി.ടി.ഇ) കൂടാതെ കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
  3. ടൈപ്പ്റൈറ്റിംഗ് (മലയാളം) ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെ.ജി.ടി.ഇ) അല്ലെങ്കിൽ തത്തുല്യ യോഗ്യത.
പ്രായപരിധി വിവരങ്ങൾ 

18 മുതൽ 40 വയസ്സ് വരെ
02.01.1986 നും 01.01.2008 നും ഇടയിൽ ജനിച്ചവർക്ക് മാത്രം അപേക്ഷിക്കാം (രണ്ട് തീയതികളും ഉൾപ്പെടെ).

ശ്രദ്ധിക്കുക: പട്ടികജാതി, പട്ടികവർഗ്ഗ, മറ്റു പിന്നോക്ക വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭ്യമാണ്. എന്നാൽ പരമാവധി പ്രായപരിധി 50 വയസ്സിൽ കവിയാൻ പാടില്ല.

പ്രധാന നിബന്ധനകൾ:

കേരള പബ്ലിക് സർവീസ് കമ്മിഷൻ (അഡീഷണൽ ഫംഗ്ഷൻസ് ആസ് റെസ്പെക്റ്റ്സ് ഓഫ് ദി സർവീസ് അണ്ടർ ദി യൂണിവേഴ്സിറ്റീസ്) ആക്റ്റ് 2015 പ്രകാരമുള്ള എല്ലാ സർവ്വകലാശാലകൾക്കും ഈ അറിയിപ്പ് ബാധകമാണ്.

ഒരു കോമൺ റാങ്ക് ലിസ്റ്റ് ആയിരിക്കും പ്രസിദ്ധീകരിക്കുക. ഉദ്യോഗാർത്ഥികൾക്ക് ഒരു അപേക്ഷ മാത്രം മതി.

ഓരോ സർവ്വകലാശാലയിൽ നിന്നും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന ക്രമത്തിലും റാങ്ക് അനുസരിച്ചുമാണ് നിയമനം നടത്തുക.

ഒരു സർവ്വകലാശാലയിലേക്ക് നിയമനം ലഭിച്ചാൽ ആ ഉദ്യോഗാർത്ഥിയുടെ ഊഴം അവസാനിക്കും. വേറൊരു സർവ്വകലാശാലയിലേക്ക് അവകാശവാദം ഉണ്ടായിരിക്കില്ല.

ഒഴിവുകളുടെ അഭാവത്തിൽ പിരിച്ചുവിടപ്പെട്ടാൽ, പി.എസ്.സി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യാം. ആദ്യം ലഭിക്കുന്ന ഒഴിവിൽ നിയമനം പരിഗണിക്കും.

അപേക്ഷ സമർപ്പിക്കേണ്ട രീതി

ഒറ്റത്തവണ രജിസ്ട്രേഷൻ: www.keralapsc.gov.gov.in ൽ രജിസ്റ്റർ ചെയ്യുക

ലോഗിൻ: User-ID, പാസ്വേർഡ് ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്യുക

അപേക്ഷിക്കുക: Notification Link-ൽ 'Apply Now' ബട്ടൺ ക്ലിക്ക് ചെയ്യുക

ഫോട്ടോ അപ്ലോഡ്: 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ്ലോഡ് ചെയ്യുക (പേരും തീയതിയും വ്യക്തമാക്കുക)

ഫീസ്: അപേക്ഷാ ഫീസ് ഇല്ല

സമർപ്പണം: അപേക്ഷ സമർപ്പിച്ച ശേഷം തിരുത്താൻ സാധിക്കില്ല.

പ്രധാന ലിങ്കുകൾ
ഔദ്യോഗിക വെബ്സൈറ്റ്: www.keralapsc.gov.in
അവസാന തീയതി: 05.08.2026, രാത്രി 12 മണി.