നാഷണൽ ആയുഷ് മിഷനിൽ ഉൾപ്പെടെ അവസരങ്ങൾ
നാഷണൽ ആയുഷ് മിഷനിൽ ഉൾപ്പെടെ അവസരങ്ങൾ
നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ്റ് ആൻഡ് സപ്പോർട്ടിങ് യൂണിറ്റിലേക്ക് മൾട്ടി പർപ്പസ് വർക്കറെ (ഫിസിയോതെറാപ്പി യൂണിറ്റ്) നിയമിക്കുന്നു. യോഗ്യത: കംപ്യൂട്ടർ പരിജ്ഞാനമുള്ള ഫിസിയോതെറാപ്പി അസിസ്റ്റൻ്റ് അല്ലെങ്കിൽ നഴ്സിങ് അസിസ്റ്റന്റ്റ്.
പ്രായം: 2025 ഏപ്രിൽ നാലിന് 40 വയസ്സ് കവിയരുത്. സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർ പ്പുകളും ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും സഹിതം രേഖപ്പെടുത്തിയ അപേക്ഷയും ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസ്,
നാഷണൽ ആയുഷ് മിഷൻ, ജില്ലാ മെഡിക്കൽ ഓഫീസ്, ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ, ആശ്രാമം പി.ഒ, കൊല്ലം, 691002 വിലാസത്തിൽ അയക്കണം. അപേക്ഷാ ഫോം www.nam.kerala. gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഫോൺ: 0474 2082261. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി:മേയ് 3.
2) ജെൻഡർ സ്പെഷ്യലിസ്റ്റ് കോട്ടയം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ജെൻഡർ സ്പെഷ്യലിസ്റ്റ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: സോഷ്യൽ വർക്കിലോ മറ്റേതെങ്കിലും സാമൂഹിക വിഷയങ്ങളിലോ ഉള്ള ബിരുദം, സർക്കാർ/സ്വകാര്യ മേഖലയിൽ സമാന തസ്തികയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. ബിരുദാനന്തര ബിരുദം ഉള്ളവർക്ക് മുൻഗണന. മേയ് 3-നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്യണം
Join the conversation