ക്ഷീരവികസന വകുപ്പിൽ ഉൾപ്പെടെ അവസരങ്ങൾ

ക്ഷീരവികസന വകുപ്പിൽ ഉൾപ്പെടെ അവസരങ്ങൾ

ക്ഷീരവികസന വകുപ്പിൽ ഉൾപ്പെടെ അവസരങ്ങൾ


ക്ഷീരവികസന വകുപ്പ് വാര്‍ഷിക പദ്ധതി 2025-26 മായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന തീറ്റപ്പുല്‍കൃഷി ഫലപ്രദമായി നടപ്പിലാക്കുന്നതിന് ആലപ്പുഴ ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളില്‍ ഡയറി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി 18-45 വയസ്സ്, വിദ്യാഭ്യാസ യോഗ്യത- ചുരുങ്ങിയത് എസ്.എസ്.എല്‍.സി. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. മുന്‍പ് ഡയറി പ്രൊമോട്ടര്‍മാരായി സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന. അതത് ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മാത്രം അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 14 ഉച്ചക്ക് മൂന്ന് മണി വരെ.

 അപേക്ഷകരുടെ അഭിമുഖം, ക്ഷീരവികസന വകുപ്പ് ആലപ്പുഴ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ മേയ് 19 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ നടത്തും. എസ്.എസ്.എല്‍.സി. ബുക്കിന്റെ ഒറിജിനല്‍, പ്രവ്യത്തിപരിചയം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ സഹിതം ഹാജരാകണം. 

അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടുക.

2) വുമൺ ക്യാറ്റിൽ കെയർ വർക്കർമാരെ നിയമിക്കുന്നു

ക്ഷീരവികസന വകുപ്പ് വാര്‍ഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന മില്‍ക്ക് ഷെഡ് വികസന പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന് ആലപ്പുഴ ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളില്‍ വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരെ നിയമിക്കുന്നു.

 പ്രായപരിധി 18-45 വയസ്സ്, വിദ്യാഭ്യാസ യോഗ്യത- എസ്.എസ്.എല്‍.സി, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. മുമ്പ് വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരായി സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന. അതത് ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ താമസിക്കുന്നവര്‍ മാത്രം അപേക്ഷിക്കുക. 

മേയ് 14 ന് മൂന്ന് മണിവരെ അപേക്ഷകള്‍ സ്വീകരിക്കും. ക്ഷീരവികസന വകുപ്പ് ആലപ്പുഴ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ മേയ് 19 ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ നടത്തുന്ന അഭിമുഖത്തിന് എസ്.എസ്.എല്‍.സി ബുക്കിന്റെ ഒറിജിനല്‍, പ്രവ്യത്തിപരിചയം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ സഹിതം ഹാജരാകേണ്ടതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുകളുമായി ബന്ധപ്പെടുക

My name SUJITH KUMAR PALAKKAD