നാഷണല്‍ ആയുഷ് മിഷനില്‍ ജോലി നിയമനം

നാഷണല്‍ ആയുഷ് മിഷനില്‍ ജോലി നിയമനം



നാഷണല്‍ ആയുഷ് മിഷന്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള ആശുപത്രിയിലേക്കും മറ്റ് പദ്ധതികളിലേക്കുമായി ഫാര്‍മസിസ്റ്റ് ഹോമിയോ, ജി.എന്‍.എം. നേഴ്‌സ്, മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ - കാരുണ്യ പ്രോജക്ട് എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.

 ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, ഫോട്ടോ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ മെയ് 20 ന് വൈകീട്ട് അഞ്ചിന് മുന്‍പായി തപാല്‍ വഴിയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം.

 ഉദ്യോഗാര്‍ത്ഥികളുടെ പ്രായപരിധി 40 വയസ്സ് കവിയരുത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് http://nam.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0487 2939190 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യുക

ആയുഷ് മിഷനു കീഴിൽ ഓവർസിയർ താത്കാലിക നിയമനം

നാഷണൽ ആയുഷ് മിഷനു കീഴിൽ ഓവർസീയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ, യോഗ്യതാസർട്ടിഫിക്കറ്റ്, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം തൃശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മീഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ മെയ് 15ന്  വൈകീട്ട് അഞ്ചിനകം തപാൽ വഴിയോ നേരിട്ടോ അപേക്ഷ സമർപ്പിക്കണം. 

ഐടിഐ/സിവിൽ ഡിപ്ലോമ ആന്റ് നോളജ് ഓട്ടോകാഡ് യോഗ്യതയും ആരോഗ്യമേഖലയിൽ കെട്ടിട നിർമാണ പദ്ധതികളിൽ രണ്ട് വർഷത്തെ പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. തൃശ്ശൂർ ജില്ലയിലുള്ളവർക്ക് മുൻഗണന.

 കുറഞ്ഞത് ഒരു വർഷം ജോലി ചെയ്യാൻ തയ്യാറുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിച്ചാൽ മതിയാകും. അപേക്ഷകർ മെയ്‌ ഒന്നിന്  40 വയസ്സ് കവിയാത്തവരായിരിക്കണം. ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും.  
ഫോൺ : 0487 2939190.

ക്ഷേത്രത്തിൽ ട്രസ്റ്റി ഒഴിവ്

ചാവക്കാട് താലൂക്കിലെ  മണികണ്ഠേശ്വം ശ്രീ ഉമാമഹേശ്വര ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത ധർമ്മസ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 

പൂരിപ്പിച്ച അപേക്ഷകൾ മെയ്‌ 28 ന്  വൈകീട്ട് അഞ്ചിനകം തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ്, മലപ്പുറം അസിസ്റ്റൻ്റ് കമ്മീഷണറുടെ ഓഫിസിൽ സമർപ്പിക്കണം. 
അപേക്ഷാ ഫോറത്തിനും മറ്റ് വിശദവിവരങ്ങൾക്കും അസിസ്റ്റൻ്റ് കമ്മീഷണറുടെ ഓഫീസിലോ ബോർഡിൻ്റെ ഗുരുവായൂർ ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടണം. ഫോൺ : 0494 243106
My name SUJITH KUMAR PALAKKAD