സഹായി സെന്റർ കോ-ഓർഡിനേറ്റർ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു|മറ്റു ഒഴിവുകളും
സഹായി സെന്റർ കോ-ഓർഡിനേറ്റർ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
ചാലക്കുടി പട്ടികവർഗ വികസന ഓഫീസിന് കീഴിൽ സഹായി സെന്റർ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നതിന് താ്പര്യമുള്ള പട്ടികവർഗ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. എസ്.എസ്.എൽ.സി യോഗ്യതയുള്ള, 18നും 42 നും ഇടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടറിൽ ഡാറ്റ തയ്യാറാക്കുന്നതിനും അയക്കുന്നതിനും ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ടൈപ്പ് ചെയ്യുന്നതിനും പ്രാവീണ്യവും വേണം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് ആറിന് രാവിലെ 10.30 ന് ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
ഫോൺ: 0480 2706100.
ക്രഷ് ഹെല്‍പ്പര്‍ നിയമനം
അഞ്ചല്‍ ഐ.സി.ഡി.എസ് പരിധിയില്‍ അലയമണ്‍ ഗ്രാമ പഞ്ചായത്തിലെ ഉത്താംപള്ളി അങ്കണവാടിയിലേക്ക് ക്രഷ് ഹെല്‍പ്പറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഈ വാര്‍ഡിലെ വനിതകളായിരിക്കണം അപേക്ഷകര്‍. യോഗ്യത: പത്താം ക്ലാസ് /തത്തുല്യം, പ്രായം : 18-35 വയസ്. ഓഗസ്റ്റ് 31 വൈകിട്ട് മൂന്ന് വരെ അപേക്ഷ സ്വീകരിക്കും. വിവരങ്ങള്‍ക്ക് അഞ്ചല്‍ ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടാം.
കരാര്‍ നിയമനം
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് അഞ്ചിന് രാവിലെ 11 ന് നടക്കും. പ്രായപരിധി 45 (01.08.2025 അടിസ്ഥാനമാക്കി) യോഗ്യത: എംബിബിഎസ് ബിരുദം, ടിസിഎംസി രജിസ്‌ട്രേഷന്‍. അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോണ്‍: 0469 2683084
കമ്മ്യൂണിറ്റി വനിതാ ഫെസിലിറ്റേറ്റര്‍
ഏഴംകുളം പഞ്ചായത്ത് ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്യൂണിറ്റി വനിത ഫെസിലിറ്റേറ്റര്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യല്‍ വര്‍ക്കര്‍, സൈക്കോളജി, ജന്‍ഡര്‍ സ്റ്റഡീസ്, സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം. പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി: ഓഗസ്റ്റ് അഞ്ച്. ഫോണ്‍: 9539789854
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവ്
കുണ്ടറ ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലേക്കുള്ള താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തും. യോഗ്യത: പി.ജി.ഡി.സി.എ/ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സിലുമുള്ള ഫസ്റ്റ് ക്ലാസ് ബിരുദം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജൂലൈ 31 ന് രാവിലെ 11ന് കോളേജില്‍ എത്തണം. ഫോണ്‍: 0474 2580866, 8547005066.
Join the conversation