വനിതാ ശിശുവികസന വകുപ്പിനു കീഴിൽ അസിസ്‌റ്റന്റ് കം ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

വനിതാ ശിശുവികസന വകുപ്പിനു കീഴിൽ അസിസ്‌റ്റന്റ് കം ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

പാലക്കാട് വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജുവനൈൽ ജസ്‌റ്റിസ് ബോർഡ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ് കം ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്ത‌ികയിൽ ദിവസ വേതനാടിസ്‌ഥാനത്തിൽ നിയമനം നടത്തുന്നു. 
യോഗ്യത : പ്ലസ്‌ടു, കംപ്യൂട്ടർ ഡിപ്ലോമ എന്നിവയാണ് യോഗ്യത വേണ്ടത്.പ്രായപരിധി 40 വയസ്സ്.

30ന് വൈകിട്ട് 5ന് മുൻപായി ജില്ലാ ശിശു സംരക്ഷണ ഓഫിസർ, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, മുനിസിപ്പൽ കോപ്ലംക്‌സ്, റോബിൻസൺ റോഡ്, പാലക്കാട്, 678001 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
ഫോൺ : 0491 2531098

ഡേറ്റാ എൻട്രി ഓപ്പറേറ്റർ/ടൈപ്പിസ്റ്റ് ജോലി ഒഴിവ്
 
സംസ്ഥാന പാർലമെന്ററികാര്യ വകുപ്പിന് കീഴിലെ പാർലമെന്ററി കാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുള്ള ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്റർ/ടൈപ്പിസ്റ്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകൾ/സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന എൽ.ഡി ടൈപ്പിസ്റ്റ്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 

നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ പാർട്ട്-1, ബയോഡാറ്റ എന്നിവ ഉളളടക്കം ചെയ്ത അപേക്ഷയുടെ അസ്സൽ പകർപ്പ് ആഗസ്റ്റ് 8-ന് വൈകിട്ട് 5 ന് മുൻപായി മേലധികാരി മുഖേന രജിസ്ട്രാർ, പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സർക്കാർ, ബിൽഡിംഗ് നമ്പർ-32, ശാന്തി നഗർ, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.ipaffairs.org - 0471 2339266.
My name SUJITH KUMAR PALAKKAD