എൻടിപിസിയിൽ 60 ജോലി അവസരം, അറുപതിനായിരം രൂപ മുതൽ ലക്ഷങ്ങൾ ശമ്പളത്തിൽ ജോലി
എൻടിപിസിയിൽ 60 അവസരം:എച്ച്ആർ ട്രെയിനിയുടെ 15 ഒഴിവ്
ന്യൂഡൽഹി ആസ്ഥാനമായുള്ള എൻടിപിസി വിവിധ തസ്തിക കളിലേക്ക് അപേക്ഷ ക്ഷണിച്ചു.60 ഒഴിവുണ്ട്. ഫ്രെഷേഴ്‌സിനും പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം.
അപേക്ഷ: ഓൺലൈനായി ഓഗസ്റ്റ് 26 മുതൽ അപേക്ഷിക്കാം.അവസാന തീയതി സെപ്റ്റംബർ 9.ലക്ഷങ്ങൾ ശമ്പളത്തിൽ യോഗ്യത ഉള്ളവർക്ക് അവസരം, ഫ്രഷേഴ്സിനും അപേക്ഷിക്കാം.
എക്സിക്യൂട്ടീവ് ട്രെയിനി (ഹ്യൂമൻ റിസോഴ്സസ്) ഒഴിവ്-15,
ശമ്പള സ്സെയിൽ: 40,000-1,40,000 രൂപ.
യോഗ്യത: മാനേജ്‌മെൻ്റിൽ ബിരുദാനന്തര ബിരുദം/പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എംഎച്ച്ആർഒഡി/എംബിഎ.
യോഗ്യത 65 ശതമാനം മാർക്കോടെ നേടിയതായിരിക്കണം.
പ്രായം: 29 വയസ്സ് കവിയരുത്.
തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്റ്റ് വഴിയായിരിക്കും തിരഞ്ഞെടുപ്പ്. ഒരുവർഷത്തെ പരിശീലനത്തിനു ശേഷം ഇന്ത്യയിലെവിടെയും
സ്ഥിരനിയമനം ലഭിക്കാം.
ഫിസിഷ്യൻ: ഒഴിവ്-20,
ശമ്പളസ്സെയിൽ: ഫ്രെഷേഴ്‌സിന് 60,000-1,80,000 രൂപയും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയ മുള്ളവർക്ക് 70,000-2,00,000 രൂപയും. കൂടാതെ അലവൻസുകളും ലഭിക്കും.
യോഗ്യത: എംഡി/ഡിഎൻബി,
പ്രായം: 37 വയസ്സ് കവിയരുത്, അപേക്ഷ: ഓൺലൈനായി ഓഗസ്റ്റ് 26 മുതൽ അപേക്ഷിക്കാം. അവസാന തീയതി: സെപ്റ്റംബർ 9
മറ്റ് തസ്തികകളും ഒഴിവും
ജനറൽ മാനേജർ-4 (എൻജിനിയറിങ്-1, റെഗുലേറ്ററി-1, പ്ലാനിങ്-1,
കൊമേഴ്സ്യൽ -1), അഡീഷണൽ ജനറൽ മാനേജർ-3 (സിവിൽ-1, മെക്കാനിക്കൽ-1, ഇലക്ട്രിക്കൽ/സി&ഐ-1), സീനിയർ മാനേജർ-10 (സിവിൽ-4, മെക്കാനിക്കൽ-4, ഇലക്ട്രിക്കൽ -2), മാനേജർ-8
സിവിൽ-3, മെക്കാനിക്കൽ -3, സി&ഐ-2).
ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള
അവസാന തീയതി: ഓഗസ്റ്റ് 26.
മേൽപ്പറഞ്ഞ ഒഴിവുകൾക്കു പുറമേ അസിസ്റ്റൻ്റ് ലോഓഫീസർ തസ്തികയിലേക്കും അപേക്ഷ
ക്ഷണിച്ചിട്ടുണ്ട്. CLAT-2026 എഴുതുന്ന നിയമ ബിരുദധാരികൾക്കാണ് അവസരം.
website: www.ntpc.co.in
വിശദവിവരങ്ങൾക്കും
അപേക്ഷിക്കുന്നതിനും (മുഴുവൻ തസ്തികകളിലേക്കും) careers.ntpc.co.in. www.ntpc.co.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.
Join the conversation