സഹകരണ ബാങ്കിലും |ഓറിയൻ്റൽ ഇൻഷുറൻസിൽ അസിസ്റ്റന്റ് ഒഴിവുകളും
സഹകരണ ബാങ്കുകളിലും|ഓറിയൻ്റൽ ഇൻഷുറൻസിലും 500 അസിസ്റ്റന്റ് ഒഴിവുകൾ
സഹകരണ ബാങ്കുകളിൽ ഒഴിവുകൾകേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിൽ ജോലി അന്വേഷിക്കുന്നവർക്കായി ഇതാ ജൂനിയർ ക്ലർക്ക്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, മാനേജർ, അസിസ്റ്റന്റ്റ് സെക്രട്ടറി, സെക്രട്ടറി തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാൻ അവസരം വന്നിട്ടുണ്ട്.
കേരളത്തിലെ 14 ജില്ലകളിലെയും സഹകരണ ബാങ്കുകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താൽപര്യമുള്ളവർ ഓഗസ്റ്റ് 31ന് മുൻപായി അപേക്ഷിക്കണം.
പ്രായപരിധി വിവരങ്ങൾ?
18 വയസ് മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടിക്കാർക്ക് 5 വർഷവും, ഒബിസിക്കാർക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.
തിരഞ്ഞെടുപ്പ് രീതി
കേരള സഹകരണ സർവീസ് പരീക്ഷ ബോർഡ് നടത്തുന്ന പരീക്ഷയും, ബന്ധപ്പെട്ട സഹകരണ ബാങ്കുകളിൽ നടത്തുന്ന ഇൻറർവ്യൂവിൻ്റെയും അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തും.
അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കരിയർ പേജിൽ നിന്ന് ഏത് തസ്തികയിലാണോ അപേക്ഷിക്കുന്നത്, അതിനുള്ള വിജ്ഞാപനം വായിച്ച് നോക്കുക. ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയക്കി അപേക്ഷ നൽകണം. ഓഗസ്റ്റ് 31 ആണ് ലാസ്റ്റ് ഡേറ്റ്.
യോഗ്യത ഉൾപ്പടെയുള്ള എല്ലാവിധ വിവരങ്ങളും മുകളിൽ നൽകിയ നോട്ടിഫിക്കേഷൻ കൊടുത്തിട്ടുണ്ട് വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
ഓറിയൻ്റൽ ഇൻഷുറൻസ് 500 അസിസ്റ്റന്റ് ഒഴിവുകൾ
ഓറിയൻ്റൽ ഇൻഷുറൻസ് ലിമിറ്റഡ് ഇന്ത്യയിലുടനീളം 500 അസിസ്റ്റന്റ് ഒഴിവുകൾ; കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ ജോലി നേടാൻ അവസരം. ഇന്ത്യയിലുടനീളം 500 അസിസ്റ്റന്റ് (ക്ലാസIII) റിക്രൂട്ട്മെന്റ്റാണ് നടക്കുന്നത്. അപേക്ഷ ലിങ്ക് ഔദ്യോഗിക വെബ്സൈറ്റിൽ ആഗസ്റ്റ് 01ന് ലഭ്യമാവും. വിശദമായ വിജ്ഞാപനവും ഇന്ന് എത്തും. അപേക്ഷ നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് 17.
പ്രായം:18 വയസ് മുതൽ 26 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2025 ജൂലൈ 1 അടിസ്ഥാനമാക്കി കണക്കാക്കും.
സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത വിവരങ്ങൾ
അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി. എസ്.എസ്.സി/ എച്ച്.എസ്.സി/ ഇൻ്റർമീഡിയേറ്റ്/ ബിരുദ തലത്തിൽ ഇംഗ്ലീഷ് ഒരു ഭാഷയായി പഠിച്ചിരിക്കണം.
അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.
കരിയർ വിഭാഗത്തിൽ നിന്ന് അസിസ്റ്റന്റ് റിക്രൂട്ട്മെൻ്റ് തിരഞ്ഞെടുക്കുക. ശേഷം തന്നിരിക്കുന്ന മാതകയിൽ അപേക്ഷ പൂർത്തിയാക്കുക.
അപേക്ഷ നൽകുവാനും ഔദ്യോഗിക വിജ്ഞാപനത്തിനുമായി അപേക്ഷ ലിങ്ക് ഈ ലിങ്ക് സന്ദർശിക്കൂ.പരമാവധി ഷെയർ ചെയ്യാൻ മറക്കേണ്ട
മുകളിൽ നൽകിയ അപേക്ഷ ലിങ്ക് വഴി അപേക്ഷിക്കാൻ സാധിക്കും നോട്ടിഫിക്കേഷൻ പൂർണമായി വായിച്ച് മനസ്സിലാക്കി അപേക്ഷിക്കുക.
Join the conversation