മില്‍മ റീജിയണല്‍ ഓഫീസില്‍ ഇന്റര്‍വ്യൂ മുഖേന ജോലി നേടാൻ അവസരം

മില്‍മ റീജിയണല്‍ ഓഫീസില്‍ ഇന്റര്‍വ്യൂ മുഖേന ജോലി നേടാൻ അവസരം 

തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ് (TRCMPU) യില്‍ ജോലി നേടാന്‍ അവസരം. ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (ബ്രോയിലര്‍) തസ്തിക- യിലാണ് ഒഴിവുകള്‍.താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 27ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

തസ്തിക & ജോലി ഒഴിവ് വിവരങ്ങൾ
തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡില്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (ബ്രോയിലര്‍) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്.

ശമ്പള വിവരങ്ങൾ?
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 24,000 രൂപ ശമ്പളമായി ലഭിക്കും.

പ്രായപരിധി വിവരങ്ങൾ?
18 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 01.01.2025 അടിസ്ഥാനമാക്കി കണക്കാക്കും.
സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത വിവരങ്ങൾ
▪️ഐടി ഐ (ഫിറ്റര്‍ ട്രേഡ്)ല്‍ എന്‍സിവിടി സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
▪️സെക്കന്റ് ക്ലാസ് ബോയിലര്‍ സര്‍ട്ടിഫിക്കറ്റും, ഫാക്ടറി ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് നല്‍കുന്ന സെക്കന്‍ഡ് ക്ലാസ് ബോയിലര്‍ അറ്റന്‍ഡന്റ് സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. 
▪️ബന്ധപ്പെട്ട മേഖലയില്‍ ആര്‍ ഐസി വഴി ഒരു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, രണ്ട് വര്‍ഷത്തെ ജോലി പരിചയം എന്നിവ ആവശ്യമാണ്.

തെരഞ്ഞെടുപ്പ് രീതി?

താല്‍പര്യമുള്ളവര്‍ നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ശേഷം ഡോക്യുമെന്റ് വെരിഫിക്കേഷനും നടത്തും.

ഇന്റര്‍വ്യൂ വിവരങ്ങൾ?

താല്‍പര്യമുള്ളവര്‍ തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.ശേഷം കരിയര്‍ പേജില്‍ നിന്ന് ടെക്‌നീഷ്യന്‍ ഗ്രേഡ് 2 നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക.

ഇന്റര്‍വ്യൂ കൊല്ലം ഡയറി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ആഗസ്റ്റ് 27ന് രാവിലെ 10 മണിക്കാണ് ഇന്റര്‍വ്യൂ.
വെബ്സൈറ്റ് https://milmatrcmpu.com/
My name SUJITH KUMAR PALAKKAD