Search Kerala & Gulf Jobs

മഹാരാജാസ് കോളേജിൽ പാർട്ട് ടൈം ക്ലർക്ക് താത്കാലിക നിയമനം

മഹാരാജാസ് കോളേജിൽ പാർട്ട് ടൈം ക്ലർക്ക് താത്കാലിക നിയമനം

എറണാകുളം മഹാരാജാസ് കോളേജിലെ ഫിസിക്സ‌്, കെമിസ്ട്രി ഡിപ്പാർട്ടുമെൻ്റുകൾ നടത്തുന്ന ബിഎസ് സി കെമിസ്ട്രി എൻവയോൺമെൻ്റ് ആൻ്റ് വാട്ടർ മാനേജ്‌മെൻറ്, ബി.എസ് സി ഫിസിക്സ് ഇൻസ്ട്രുമെന്റേഷൻ പ്രോഗ്രാമുകൾക്ക് പാർട്ട് ടൈം ക്ലർക്കിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ച മനസ്സിലാക്കി അപേക്ഷിക്കുക.

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും, ടി മേഖലയിൽ പ്രവൃത്തി പരിചയവും ഉളളവർക്ക് മുൻഗണന. താല്പര്യമുളള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 12-ന് രാവിലെ 10.30-ന് ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് പ്രിൻസിപ്പാൾ ഓഫീസിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റായ www.maharajas.ac.in സന്ദർശിക്കുക.

ക്ലാർക്ക് നിയമനം

പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്ത് എൽ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്ലാർക്കിനെ നിയമിക്കുന്നു. അടിസ്ഥാന യോഗ്യത പ്ലസ്‌. കമ്പ്യൂട്ടർ പരിജ്ഞാനം (മലയാളം വേഡ് പ്രൊസസിംഗ്) അറിയുന്നവർക്ക് മുൻഗണന. രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഓഗസ്റ്റ് 14 ന് മുമ്പ് പ്രമാടം ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കണം.
ഫോൺ: 0468 2242215, 2240175.

എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ എക്സ‌ിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക ഒഴിവ്. നിശ്ചിത യോഗ്യതയുള്ള വിദ്യാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 16ന് മുൻപ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. 

പ്രായപരിധി 18-41 വരെ. നിയമാനുസൃത വയസ്സിളവ് അനുവദനീയമായിരിക്കും.
ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത, ഇംഗ്ളീഷിൽ ഷോർട്ട് ഹാൻഡ്, ഏതെങ്കിലും ലിമിറ്റഡ് കമ്പനിയിൽ ചീഫ് എക്‌സിക്യൂട്ടീവ് ആയി അഞ്ചുവർഷത്തെ പ്രവർത്തിപരിചയം എന്നിവയാണ് യോഗ്യത.
ഫോൺ 0484 2422458.