Search Kerala & Gulf Jobs

ഐ.സി.എ.ആർ - കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ (KVK) അസിസ്റ്റൻ്റ്, ഡ്രൈവർ, എസ്.എസ്.എസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഐ.സി.എ.ആർ - കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ (KVK) അസിസ്റ്റൻ്റ്, ഡ്രൈവർ, എസ്.എസ്.എസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കൃഷി വിജ്ഞാൻ കേന്ദ്രയിൽ നിരവധി ജോലി ഒഴിവുകൾ.

കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ (KVK) താഴെപ്പറയുന്ന തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷണിക്കുന്നു. താത്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നത് ആണ്.

ജോലി ഒഴിവുകൾ 

  • അസിസ്റ്റൻ്റ് (1ഒഴിവ്) 
  • ശമ്പള പേ ലെവൽ 6 (35,400) 
  • യോഗ്യത : അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം (Bachelor's degree)
  • ഡ്രൈവർ (1 ഒഴിവ്) 
  • ശമ്പള പേ ലെവൽ 3 (21,700) 
  • യോഗ്യത :എസ്.എസ്.എൽ.സി / മെട്രിക്കുലേഷൻ പാസ്, സാധുവായ ഡ്രൈവിംഗ് ലൈസൻസ് (പ്രായോഗിക പരീക്ഷ ഉണ്ടായിരിക്കും) 
  •  ഐ.ടി.ഐ ട്രേഡ് സർട്ടിഫിക്കറ്റ് / അംഗീകൃത സ്ഥാപനത്തിലെ ഡ്രൈവിംഗ് പരിചയം / മോട്ടോർ മെക്കാനിക് പരിചയം.
  • സ്കിൽഡ് സപ്പോർട്ടിംഗ് സ്റ്റാഫ്  (എസ്.എസ്.എസ്) (1 ഒഴിവ്) 
  • ശമ്പള ലെവൽ 1 (18,000). എസ്.എസ്.എൽ.സി / മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ ഐ.ടി.ഐ പാസ്.

പ്രായപരിധി : അപേക്ഷാ സമർപ്പണത്തിൻ്റെ അവസാന തീയതി പ്രകാരം.

തസ്തിക - പ്രായപരിധി

  1. അസിസ്റ്റൻ്റ് :20 മുതൽ 30 വയസ്സ് വരെ (30 കവിയരുത്).
  2. ഡ്രൈവർ -18 മുതൽ 27 വയസ്സ് വരെ (27 കവിയരുത്).
  3. സ്കിൽഡ് സപ്പോർട്ടിംഗ് സ്റ്റാഫ് : 18 മുതൽ 25 വയസ്സ് വരെ (25 കവിയരുത്).

എസ്.സി, എസ്.ടി, ഒ.ബി.സി, പി.ഡബ്ല്യു.ഡി വിഭാഗക്കാർക്ക് കേന്ദ്ര സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം പ്രായത്തിൽ ഇളവ് ലഭിക്കും.

അപേക്ഷാ ഫീസ്

500/- (റുപീ അഞ്ഞൂറ് മാത്രം) - ഒരു ദേശസാൽകൃത ബാങ്കിൽ നിന്നുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് (DD)
DD യിൽ ലഭിക്കേണ്ട പേര്: Chairperson, Bapooji Sevak Samaj
DD യിൽ പറയേണ്ട ബാങ്ക്: State Bank of India, Rajakaumari ശാഖ
ഫീസ് ഇളവ്:എസ്.സി, എസ്.ടി, വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫീസ് ഇല്ല.

അപേക്ഷിക്കേണ്ട രീതി

1. അപേക്ഷാഫോറം വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുക: www.kvkiduki.org

2.പൂരിപ്പിച്ച അപേക്ഷാഫോറം, ആവശ്യമായ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ (ജനന തീയതി, യോഗ്യത, ജാതി സർട്ടിഫിക്കറ്റ് എന്നിവ), ഫീസ് ഡിഡി (ബാധകമെങ്കിൽ), ഒപ്പിട്ട ഫോട്ടോ എന്നിവ ചേർക്കുക.

3.തപാൽ മാർഗ്ഗം മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. കവറിൽ "Application for the post of  (തസ്തികയുടെ പേര്)" എന്ന് രേഖപ്പെടുത്തണം.

4. അപേക്ഷ താഴെ പറയുന്ന വിലാസത്തിൽ എത്തിക്കുക:

THE CHAIRPERSON
ICAR-KRISHI VIGYAN KENDRA, BSS,
PETHOTTY P.O., SANTHANPARA,
IDUKKI DISTRICT - 685619, KERALA

നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. അവസാന തീയതി: എംപ്ലോയ്മെൻ്റ് ന്യൂസ്' പരസ്യം വന്ന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ അപേക്ഷ ലഭിച്ചിരിക്കണം. അവസാന ദിവസം അവധിയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസമായിരിക്കും അവസാന തീയതി.
  2. പ്രായം, യോഗ്യത, അനുഭവം എന്നിവയ്ക്കുള്ള നിർണായക തീയതി: അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
  3. ഒന്നിലധികം തസ്തികകൾക്ക് അപേക്ഷിക്കുകയാണെങ്കിൽ വെവ്വേറെ അപേക്ഷാ പാക്കറ്റ് വേണം.
  4. ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾ തങ്ങളുടെ തൊഴിലുടമ വഴി 'നോ ഒബജക്ഷൻ സർട്ടിഫിക്കറ്റ്' (NOC) സഹിതം അപേക്ഷ അയയ്ക്കണം.
  5. അപൂർണ്ണമായ അപേക്ഷകളും കാലഹരണപ്പെട്ട് എത്തുന്ന അപേക്ഷകളും പരിഗണിക്കില്ല.
  6. ഇൻ്റർവ്യൂവിന് സ്ക്രീൻ ചെയ്ത ഉദ്യോഗാർത്ഥികളെ മാത്രമേ വിളിക്കൂ.
  7. യാത്രാബത്ത (TA/DA) ലഭിക്കുന്നതല്ല.
  8. തെറ്റായ വിവരങ്ങൾ നൽകുന്നത് അപേക്ഷ നിരസിക്കപ്പെടുന്നതിന് കാരണമാകും.


സ്ഥലം: ഐ.സി.എ.ആർ - കൃഷി വിജ്ഞാൻ കേന്ദ്രം, ബാപൂജി സേവക് സമാജ്, പേത്തോട്ടി, ശാന്തൻപാറ, ഇടുക്കി ജില്ല, കേരളം - 685619
 
കൂടുതൽ വിവരങ്ങൾക്ക്
ദയവായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.kvkiduki.org
(യോഗ്യത, അനുഭവ വിശദാംശങ്ങൾ, അപേക്ഷാ ഫോർമാറ്റ് എന്നിവയ്ക്കായി)