Search Kerala & Gulf Jobs

കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോർപറേഷനിൽ ഗാർഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു (Category No: 16/2026)

Kerala State Film Development Corporation Limited 2026, Kerala psc latest news, psc jobs 2026,

കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോർപറേഷനിൽ ഗാർഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു (Category No: 16/2026)

Kerala State Film Development Corporation Limited 2026:കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (KSFDC) ഗാർഡ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷണിക്കുന്നു. പട്ടികജാതി (SC) വിഭാഗത്തിൽപ്പെട്ട വിമുക്തഭടന്മാർക്ക് മാത്രമാണ് ഈ അവസരം.

ജോലി വിശദാംശങ്ങൾ

  • തസ്തിക:ഗാർഡ്
  • സ്ഥാപനം:കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KSFDC)
  • ഒഴിവുകളുടെ എണ്ണം:01 (ഒന്ന്) – പട്ടികജാതിക്ക് മാത്രം
  • അപേക്ഷ ഫീ: ഇല്ല


ജോലി സ്ഥലം
കേരളത്തിനകത്തുള്ള KSFDC യുടെ ഒഴിവുള്ള ഏത് സ്ഥലത്തും നിയമനം ലഭിച്ചേക്കാം.

ശമ്പള വിവരങ്ങൾ

  • സ്കെയിൽ:16,500 –35,700/-
  • പ്രൊബേഷൻ കാലയളവ്: കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ സ്പെഷ്യൽ റൂൾസ് പ്രകാരം ബാധകം.

യോഗ്യത വിവരങ്ങൾ

1.വിദ്യാഭ്യാസം: ഏഴാം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ പാസ്.
2.സൈനിക പരിചയം:ആർമി, നേവി, അല്ലെങ്കിൽ എയർഫോഴ്സ് എന്നിവയിൽ കുറഞ്ഞത് 3 വർഷം പരിചയം (വിമുക്തഭടൻ).
3.സൈക്കിൾ ചവിട്ടാൻ അറിഞ്ഞിരിക്കണം.
4.ശാരീരിക മാനദണ്ഡം:
   - ഉയരം: 168 സെ.മീ
   - നെഞ്ചളവ് (Normal): 81 സെ.മീ
   - നെഞ്ചളവ് (Expanded): 86 സെ.മീ

കുറിപ്പ്: പട്ടികജാതി വിഭാഗത്തിൽപ്പെടാത്തവരുടെ അപേക്ഷകൾ നിരസിക്കപ്പെടും ഇതിന് പ്രത്യേക നിരസന കത്ത് ലഭിക്കുന്നതല്ല.

പ്രായപരിധി വിവരങ്ങൾ 

കുറഞ്ഞ പ്രായം: 21 വയസ്സ്
കൂടിയ പ്രായം:50 വയസ്സ്
ജനനത്തീയതി:02.01.1976 നും
01.01.2005നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ).
പ്രൊവിഷണൽ ജീവനക്കാർക്ക് പരമാവധി 5 വർഷം വരെ പ്രായപരിധിയിൽ ഇളവ് ലഭിക്കും (തങ്ങളുടെ പ്രൊവിഷണൽ സർവീസ് കാലയളവിന് തുല്യം).

സെലക്ഷൻ പ്രക്രിയ

നിയമന രീതി: പട്ടികജാതി വിമുക്തഭടന്മാരിൽ നിന്നുള്ള നേരിട്ടുള്ള റിക്രൂട്ട്മെന്റ്.

തിരഞ്ഞെടുപ്പ് പ്രക്രിയ:

യോഗ്യതാ പരിശോധന  
രേഖകളുടെ പരിശോധന  
(ആവശ്യമെങ്കിൽ) എഴുത്ത് / OMR / ഓൺലൈൻ പരീക്ഷ  
ഫിസിക്കൽ മെഷർമെന്റും മറ്റ് മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും.

എങ്ങനെ അപേക്ഷിക്കാം? (How to Apply)


1. ആദ്യം One Time Registration വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക:  
   [www.keralapsc.gov.in]

2.രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ User ID & Passwordഉപയോഗിച്ച് ലോഗിൻ ചെയ്യുക.

3. Notification Link ൽ 'Apply Now' ബട്ടൺ ക്ലിക്ക് ചെയ്യുക.

4. അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ മാറ്റമോ ഡിലീറ്റോ സാധ്യമല്ല. സമർപ്പിക്കും മുമ്പ് എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പാക്കുക.

5.ഫോട്ടോ അപ്ലോഡ്:6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ, പേരും തീയതിയും ചേർത്ത് അപ്ലോഡ് ചെയ്യണം.

6.അവസാന തീയതി:29.04.2026, ബുധൻ, രാത്രി 12:00 മണി വരെ

പതിവ് ചോദ്യങ്ങൾ (FAQ)
1Q. ഈ തസ്തികയ്ക്ക് അപേക്ഷിക്കാൻ ആർക്കൊക്കെ അർഹതയുണ്ട്?
A:പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിമുക്തഭടന്മാർക്ക് മാത്രം. (SC Ex-Servicemen only)

2Q. പൊതുവിഭാഗക്കാർക്ക് അപേക്ഷിക്കാമോ?
A:ഇല്ല. പട്ടികജാതി വിഭാഗമല്ലാത്തവരുടെ അപേക്ഷകൾ തള്ളപ്പെടും.നിരസിച്ചാൽ കത്തും ഉണ്ടാകില്ല.

3Q. പ്രായപരിധിക്ക് ഇളവ് ലഭിക്കുമോ?
A:പ്രൊവിഷണൽ ജീവനക്കാർക്ക് അവരുടെ പ്രൊവിഷണൽ സർവീസിന് തുല്യമായ ഇളവ് (പരമാവധി 5 വർഷം) ലഭിക്കും. എന്നാൽ റെഗുലർ ജീവനക്കാർക്ക് ഇളവ് ബാധകമല്ല.

4Q.എന്തെങ്കിലും പരീക്ഷ ഉണ്ടോ?
A: ആവശ്യമെങ്കിൽ എഴുത്ത് / OMR / ഓൺലൈൻ പരീക്ഷ നടത്തിയേക്കാം. അതിനുള്ള സ്ഥിരീകരണം (Confirmation) ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി നൽകണം.

5Q.രേഖകൾ എപ്പോൾ ഹാജരാക്കണം?
A:കമ്മീഷൻ ആവശ്യപ്പെടുമ്പോൾ യഥാർത്ഥ രേഖകൾ ഹാജരാക്കണം. SSLC യിലെ ജാതിയിൽ വ്യത്യാസമുണ്ടെങ്കിൽ ഗസറ്റ് വിജ്ഞാപനവും ജാതി സർട്ടിഫിക്കറ്റും ഹാജരാക്കണം.

6Q.തെറ്റായ വിവരം നൽകിയാൽ എന്ത് സംഭവിക്കും?
Aതെറ്റായ അവകാശവാദം ഉന്നയിച്ചാൽ അപേക്ഷ നിരസിക്കുക മാത്രമല്ല, തിരഞ്ഞെടുപ്പിൽ നിന്ന് വിലക്ക്, ഉത്തരശീറ്റ് അസാധുവാക്കൽ, നിയമനടപടി, ജോലിയിൽ നിന്ന് പിരിച്ചുവിടൽ തുടങ്ങിയ കർശന നടപടികൾ ഉണ്ടായേക്കാം.

സൂചന: കൂടുതൽ വിവരങ്ങൾക്ക് www.keralapsc.gov.in
(https://www.keralapsc.gov.in) സന്ദർശിക്കുകയോ KPSC ഗസറ്റിലെ പാർട്ട് II (General Conditions) വായിക്കുകയോ ചെയ്യുക.

ഈ അവസരം SC വിഭാഗത്തിലെ വിമുക്തഭടന്മാർക്ക് മാത്രമായതിനാൽ, യോഗ്യതയുള്ളവർ തീയതിക്ക് മുൻപായി അപേക്ഷിക്കേണ്ടതാണ്.
അവസാന തീയതി: 29-04-2026 രാത്രി 12:00.