പാർട്ട് ടൈം സ്വീപ്പർ ഉൾപ്പെടെ വിവിധ ജോലി ഒഴിവുകൾ

പാർട്ട് ടൈം സ്വീപ്പർ ഉൾപ്പെടെ വിവിധ ജോലി ഒഴിവുകൾ

കരണി സഹകരണ പരിശീലന കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ആൺ/പെൺകുട്ടികളുടെ ഹോസ്റ്റലുകളിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ഏഴാം ക്ലാസാണ് യോഗ്യതയുള്ള 18 നും 50 നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ സെപ്റ്റംബർ മൂന്നിന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. ഫോൺ- 04936 293775

വനിത കരാട്ടെ ട്രെയിനർ
വൈത്തിരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകാൻ അംഗീകൃത വനിതാ ട്രെയിനർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സ്പോർട്സ് കൗൺസിൽ രജിസ്ട്രേഷനുള്ള ട്രെയിനർമാർ പരിശീലനത്തിന് ഒരു കുട്ടിക്ക് ഒരു ക്ലാസിന് ഈടാക്കുന്ന നിരക്ക് രേഖപ്പെടുത്തണം. ഉദ്യോഗാർത്ഥികൾ ട്രെയിനർ കോഴ്സ് പൂർത്തീകരിച്ച രേഖകളുമായി സെപ്റ്റംബർ ഒന്നിന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. ഫോൺ-04936 255223.

അക്രഡിറ്റഡ് എഞ്ചിനീയർ നിയമനം
കുന്ദമംഗലം ബ്ലോക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അക്രഡിറ്റഡ് എഞ്ചിനീയർ അവധിയിൽ പ്രവേശിച്ചതിനാൽ ആറ് മാസത്തേക്ക് താത്കാലിക കരാർ നിയമനം നടത്തുന്നു. യോഗ്യത: സിവിൽ/അഗ്രിക്കൾച്ചറൽ ബിരുദം. 

അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ എട്ടിന് രാവിലെ 11 മണിക്ക് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ അഭിമുഖത്തിനെത്തണം. 
ഫോൺ: 0495 2800276
My name SUJITH KUMAR PALAKKAD