കേരള ജല അതോറിറ്റിയില്‍ ജോലി: ലക്ഷങ്ങള്‍ ശമ്പളത്തിൽ കേരള സര്‍ക്കാർ ജോലി
കേരള ജല അതോറിറ്റിയില്‍ ജോലി: ലക്ഷങ്ങള്‍ ശമ്പളത്തിൽ കേരള സര്‍ക്കാർ ജോലി
കേരള ജല അതോറിറ്റിയില്‍ ജോലി നേടാന്‍ അവസരം.
ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയിലാണ് ഇപ്പോൾ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. അപേക്ഷിക്കാൻ കേരള പിഎസ് സി മുഖേന ഓണ്‍ലൈനായി ഉടനെ അപേക്ഷിക്കാൻ സാധിക്കുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 03.
ജോലി ഒഴിവ് വിവരങ്ങൾ
കേരള ജല അതോറിറ്റിയില്‍ ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫീസര്‍.
പട്ടിക വര്‍ഗക്കാര്‍ക്ക് (ST) മാത്രമായുള്ള പ്രത്യേക റിക്രൂട്ട്‌മെന്റാണിത്.
ആകെ ഒഴിവുകള്‍ 01.
പ്രായപരിധി: 18 വയസ് മുതല്‍ 41 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ഥികള്‍ 02.01.1984നും 01.01.2007നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
നിശ്ചിത പ്രായപരിധിയിലുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ഉയര്‍ന്ന പ്രായപരിധിയില്‍ 50 വയസുവരെ ഇളവ് അനുവദിക്കുന്നതാണ്.എന്നാല്‍ യാതൊരു കാരണവശാലും 50 വയസ് കവിയാന്‍ പാടില്ല.
യോഗ്യത : അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ എംകോം ബിരുദം. അല്ലെങ്കില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആന്‍ഡ് വര്‍ക്ക്‌സ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യയുടെ ഇന്റര്‍ എക്‌സാമിനേഷന്‍ പാസായിരിക്കണം.
ഈ തസ്തികയില്‍ നിയമിക്കപ്പെടുന്നയാള്‍ ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ രണ്ട് വര്‍ഷം പ്രൊബേഷനിലായിരിക്കും.
ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 49,000 രൂപ മുതല്‍ 1,10,300 രൂപവരെ പ്രതിമാസം ശമ്പളമായി ലഭിക്കും.
പരീക്ഷ: പൊതുവിജ്ഞാനം, സംഗ്രഹിച്ചെഴുത്ത്, ജനറല്‍ ഇംഗ്ലീഷ്, എലിമെന്ററി ബുക്ക് കീപ്പിങ്, അരിതമെറ്റിക് & മെന്‍സുറേഷന്‍ വിഷയങ്ങള്‍ പരീക്ഷയില്‍ ഉണ്ടായിരിക്കും.
അപേക്ഷ രീതി വിവരങ്ങൾ
താല്‍പര്യമുള്ളവര്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ശേഷം നോട്ടിഫിക്കേഷനില്‍ നിന്ന് റിക്രൂട്ട്‌മെന്റ് പേജ് തിരഞ്ഞെടുക്കുക. സെപ്റ്റംബര്‍ 03ലേക്കുള്ള പുതിയ വിജ്ഞാപന ലിസ്റ്റില്‍ വിശദമായ നോട്ടിഫിക്കേഷന്‍ നല്‍കിയിട്ടുണ്ട്.
അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.ശേഷം വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി നേരിട്ട് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
കേരള സർക്കാർ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ കൂട്ടുകാരിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്യുക.
Join the conversation