കേരള സർക്കാർ ഭവന നിർമാണ ബോർഡിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ ഭവന നിർമാണ ബോർഡിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ ഭവന നിർമാണ ബോർഡിൽ (KSHB) കരാർ അടിസ്ഥാനത്തിൽ എക്‌സിക്യുട്ടിവ് എൻജിനീയർ, സീനിയർ കൺസൽട്ടന്റ് എൻജിനീയർ (എം ഇ പി), എക്‌സിക്യുട്ടിവ് എൻജിനീയർ (ഡിസൈൻ), അസിസ്റ്റന്റ് എഞ്ചിനീയർ (ഡിസൈൻ), അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) തസ്തികകളിലേക്ക് നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
വിശദ വിവരങ്ങളും അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kshb.kerala.gov.in ൽ ലഭ്യമാണ്.
വാക്ക്-ഇന്‍ ഇന്റര്‍വ്യൂ
ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ സാങ്കേതിക പിന്തുണാ സ്ഥാപനമായ എസ്.എച്ച്.എസ്.ആര്‍.സി കേരളയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്റ്റ് റിസര്‍ച്ച് സയന്റിസ്റ്റ് (മെഡിക്കല്‍) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് അഞ്ചിന് രാവിലെ 10.30ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് shsrc.kerala.gov.in
✅ അഭിമുഖം മാര്‍ച്ച് അഞ്ചിന്
കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയില്‍ സര്‍വേയര്‍ ട്രേഡില്‍ പൊതു വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. താല്‍പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് മൂന്നിന് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04712418317
✅ വെറ്ററിനറി സര്‍ജന്‍ നിയമനം
ജില്ലയില്‍ രാത്രികാല അടിയന്തര മൃഗ ചികിത്സാ സേവന പദ്ധതി/മൊബൈല്‍ വെറ്ററിനറി യൂണിറ്റ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ ഒഴിവുകളിലേക്ക് വെറ്ററിനറി സര്‍ജന്മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം മാര്‍ച്ച് അഞ്ചിന് രാവിലെ 11ന് മൃഗസംരക്ഷണ ഓഫീസില്‍ നടക്കും .
ബി.വി.എസ്.സി, എ.എച്ച് യോഗ്യതയും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ള വെറ്ററിനറി സര്‍ജന്മാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 04832734917.
പ്രൊജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് നിയമനം
ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ സാങ്കേതിക പിന്തുണാ സ്ഥാപനമായ എസ്.എച്ഛ്.എസ്.ആര്‍.സി കേരളയില്‍ ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ ധനസഹായത്തോടെ നടപ്പിലാക്കുന്ന ഗവേഷണ പഠനത്തിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (മെഡിക്കല്‍) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്‍ച്ച് അഞ്ചിന് രാവിലെ 10.30ന് എന്‍.എച്ച്.എം. ഓഫീസില്‍ നടക്കും. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ shsrc.kerala.gov.in എന്ന വെബ്‌സൈറ്റില്‍.
Join the conversation