ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്കു ദിവസ വേതനത്തിൽ താൽക്കാലിക നിയമനം

ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം

ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലിക നിയമനം.ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് ഫിഷറീസ് വകുപ്പ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍, അക്വാകള്‍ച്ചര്‍ പ്രമോട്ടറെ നിയമിക്കുന്നു.ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലിക നിയമനമാണ്. 20-56 വയസ്സാണ് പ്രായപരിധി. ബി എഫ് എസ് സി, അക്വാകള്‍ച്ചറില്‍ ബിരുദാനന്തര ബിരുദം, സുവോളജിയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ അക്വാകള്‍ച്ചര്‍ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് പ്രോജക്ട് കോര്‍ഡിനേറ്ററുടെ യോഗ്യത.

അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ തസ്തികയിലേക്ക് വി എച്ച് എസ് സി, ഏതെങ്കിലും ഫിഷറീസ് വിഷയത്തില്‍ അല്ലെങ്കില്‍ സുവോളജിയില്‍ ബിരുദം, മേഖലയില്‍ നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.

താല്‍പര്യമുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 19 ന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ അഭിമുഖത്തിനെത്തണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ വോക്ക് ഇൻ ഇന്റർവ്യൂ

ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നാലുമാസത്തേക്ക് കരാറടിസ്ഥാനത്തിൽ പ്ലാനിംഗ് ഓഫീസിൽ നിയമിക്കുന്നു. 

യോഗ്യത:  സർക്കാർ/പി.എസ്.സി. നിഷ്‌കർഷിക്കുന്ന മലയാളം ടൈപ്പ്റൈറ്റിംഗ്(ലോവർ), ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ്(ഹയർ), കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, ലേഔട്ട്, പേജ് മേക്കർ, ഫോട്ടോഷോപ്പ് എന്നിവയിൽ പ്രവൃത്തി പരിചയം ഉളളവർക്ക് മുൻതൂക്കം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഓഗസ്റ്റ് 13ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ പ്ലാനിംഗ് ഓഫീസിൽ എത്തണം. ഫോൺ: 0481-2561638
My name SUJITH KUMAR PALAKKAD