മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ജോലീ ഒഴിവ്
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ജോലീ ഒഴിവ്
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ് ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലെ രണ്ട് താല്‍ക്കാലിക ഒഴിവിലേയ്ക്ക്
അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
പ്രതിമാസ വേതനം 22240 രൂപ. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
ആഗസ്റ്റ് 11 രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ ഓഫീസിൽ എഴുത്തു പരീക്ഷയ്ക്കും കൂടിക്കാഴ്ചയ്ക്കും ഹാജരാകണം.
36 വയസ്സിൽ താഴെ പ്രായമുള്ള ഗവ. അംഗീകൃത ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം. ഡാറ്റ എന്‍ട്രിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ആരോഗ്യ മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന.
ഫോൺ നമ്പർ 0477 228 2015
🛑 കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇന്റർവ്യൂ കാസർഗോഡ് പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് കുക്ക് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ആഗസ്റ്റ് 20 രാവിലെ 11.30ന് മഹിള സമഖ്യ ചായ്യോത്ത് പ്രവർത്തിക്കുന്ന ജില്ലാ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.
അഞ്ചാം ക്ലാസ് പാസാണ് യോഗ്യത
കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം.
Join the conversation