ഡാറ്റ എൻട്രി ഓപ്പറേറ്റർ ആവാം കേരളത്തിൽ വിവിധ ജില്ലകളിൽ|data entry jobs kerala
ഡാറ്റ എൻട്രി ഓപ്പറേറ്റർ വാക്ക്- ഇൻ- ഇന്റർവ്യൂ|data entry jobs kerala
പുല്ലുവിള സാമൂഹികാ ആരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്ക് വച്ച് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കുന്നു.
പ്രായപരിധി 45 വയസ്സ്. ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഒ പി കൗണ്ടർ) ഒഴിവിലേക്ക് 11ന് രാവിലെ 10.30നും ലാബ് ടെക്നീഷ്യൻ ഒഴിവിലേക്ക് 12ന് രാവിലെ 10.30 നുമാണ് ഇന്റർവ്യൂ നടത്തുന്നത്.
യോഗ്യത:ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് ഡി.സി.എയും ലാബ് ടെക്നീഷ്യൻ തസ്തികയ്ക്ക് ഡി.എം.ഇ അംഗീകൃതമായിട്ടുള്ള ബി.എസ്‌സി എം.എൽ.ടി/ ഡി.എം.എൽ.ടി യും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണം.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ വോക്ക് ഇൻ ഇന്റർവ്യൂ
ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നാലുമാസത്തേക്ക് കരാറടിസ്ഥാനത്തിൽ പ്ലാനിംഗ് ഓഫീസിൽ നിയമിക്കുന്നു.
യോഗ്യത: സർക്കാർ/പി.എസ്.സി. നിഷ്‌കർഷിക്കുന്ന മലയാളം ടൈപ്പ്റൈറ്റിംഗ്(ലോവർ), ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ്(ഹയർ), കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, ലേഔട്ട്, പേജ് മേക്കർ, ഫോട്ടോഷോപ്പ് എന്നിവയിൽ പ്രവൃത്തി പരിചയം ഉളളവർക്ക് മുൻതൂക്കം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഓഗസ്റ്റ് 13ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ പ്ലാനിംഗ് ഓഫീസിൽ എത്തണം. ഫോൺ: 0481-2561638
ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്
പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ബ്ലോക്ക് കോര്‍ഡിനേറ്ററുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. സാങ്കേതിക വിദ്യയിലും സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷന്‍ സപ്പോര്‍ട്ടിലും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്. മലയാളത്തില്‍ മികച്ച ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം.
പ്രതിമാസം 20,000 രൂപയാണ് ശമ്പളം. 2025 ജനുവരി ഒന്നിന് 18-നും 41-നും മധ്യേ പ്രായമുള്ളവരായിരിക്കണം. നിയമാനുസൃത വയസ്സിളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 2025 ആഗസ്റ്റ് ആറിന് മുമ്പായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
Join the conversation