കേരള കാർഷിക സർവകലാശാലയിൽ ജോലി നേടാം| KAU Skilled assistant job vacancy apply now

കേരള കാർഷിക സർവകലാശാലയിൽ ജോലി നേടാം| KAU Skilled assistant job vacancy apply now 2025

KERA Project-Development of AEU based PoP പ്രോജക്ട‌ിലേക്ക് സ്കിൽഡ് അസിസ്റ്റൻ്റായി ദിവസ വേതനാടിസ്ഥാന ത്തിൽ ജോലി ചെയ്യുവാൻ താല്പര്യമുള്ള താഴെ പറയുന്ന യോധ്യതയുള്ള ഉദ്യോഗാർത്ഥികളെ Walk-in-Interview ക്ഷണിക്കുന്നു.ഇന്റർവ്യൂ ജോലി യോഗ്യത വിവരങ്ങൾ ചുവടെ നൽകുന്നു വായിച്ചു മനസിലാക്കി അറ്റന്റ് ചെയ്യുക

വിശദമായ വിവരങ്ങൾ?

▪️തസ്‌തികയുടെ പേര് : സ്‌കിൽഡ് അസിസ്റ്റന്റ്.
▪️ഒഴിവുകളുടെ എണ്ണം : 2.
▪️ദിവസ വേതനം : 710.
▪️വിദ്യാഭ്യാസ യോഗ്യത:
വിഎച്ച്എസ്ഇ/അഗ്രികൾച്ചർ ഡിപ്ലോമ.

അഭിമുഖത്തിൻ്റെ തീയതിയും സമയവും: 02.09.2025, രാവിലെ 10.30
സ്ഥലം: കൃഷി വിജ്ഞാന കേന്ദ്രം പാലക്കാട്.

തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി പ്രോജക്ട് നടപ്പിലാക്കിവരുന്ന അട്ടപ്പാടി, ചിറ്റൂർ എന്നിവിടങ്ങളിലുള്ള ട്രയൽ പ്ലോട്ടുകൾ സന്ദർശിക്കുന്നതിന് യാത്ര ചെയ്യുവാൻ സമ്മതമുള്ളവർ ആയിരിക്കണം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അതിൻ്റെ കോപ്പികൾ സഹിതം 02.09.2025 ന് രാവിലെ 10.00 മണിക്ക് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി കെ.വി.കെ പാലക്കാടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്

കൗൺസലർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ ജില്ലാ പഞ്ചായത്ത് 2025-26 പദ്ധതി നിർവഹണത്തിന്റെ ഭാഗമായി ജില്ലാ ജാഗ്രത സമിതി ഓഫീസിൽ താൽക്കാലികാടിസ്ഥാനത്തിൽ ജില്ലാ ജാഗ്രത സമിതി കൗൺസലർ (ഒരു ഒഴിവ്) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 21,000 രൂപയാണ് പ്രതിമാസ ശമ്പളം. 

സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും രണ്ടുവർഷത്തിൽ കുറയാത്ത  പ്രവർത്തിപരിചയവും കൗൺസിലിംഗിൽ ഡിപ്ലോമയുമുള്ള (അധിക യോഗ്യത) വനിതകൾക്കാണ് അവസരം. 

25നും 35നുമിടയിൽ പ്രായമുള്ള ആലപ്പുഴ ജില്ലയിൽ സ്ഥിര താമസക്കാരായവർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ സെപ്റ്റംബർ മൂന്നിനകം ഫോട്ടോ പതിച്ച ബയോഡേറ്റ, വെള്ളപേപ്പറിലുള്ള അപേക്ഷ, പരിചയ സാക്ഷ്യപത്രം, യോഗ്യത സാക്ഷ്യപത്രങ്ങൾ എന്നിവ സഹിതം ജില്ലാ വനിത ശിശുവികസന ഓഫീസറുടെ കാര്യാലയം, ഗോവിന്ദ് കൊമേഴ്സൽ ബിൽഡിംഗ്, ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസ് പി ഒ, 698001 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 8078297758.
My name SUJITH KUMAR PALAKKAD