ആരോഗ്യ കേരളത്തിൽ,ഉൾപ്പെടെ ബ്ലോക്ക് കോർഡിനേറ്റർ, LD ക്ലർക് തുടങ്ങിയ നിരവധി ജോലി ഒഴിവുകൾ
ആരോഗ്യ കേരളത്തിൽ,ഉൾപ്പെടെ ബ്ലോക്ക് കോർഡിനേറ്റർ, LD ക്ലർക് തുടങ്ങിയ നിരവധി ജോലി ഒഴിവുകൾ
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിന്റെ പാമ്പാടി, കാഞ്ഞിരപ്പള്ളി ഓഫീസുകളിൽ ബ്ലോക്ക് കോർഡിനേറ്റർമാരെ നിയമിക്കുന്നു. മുസ്ലിം, എസ്.സി വിഭാഗത്തിൽ പ്പെട്ടവർക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ മറ്റ് വിഭാഗക്കാരെ പരിഗണിക്കും. യോഗ്യത: ബിരുദം, പ്രാദേശിക ഭാഷനൈപുണ്യം, കമ്പ്യൂട്ടർ കൈകാര്യം ചെയ്തു രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. സെപ്റ്റംബർ 24ന് മുൻപായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ അസൽ രേഖകളുമായി നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.
2.ജില്ലയിലെ ആരോഗ്യകേരളത്തിനു കീഴിൽ മെഡിക്കൽ ഓഫീസർ, സ്പെഷ്യലിസ്‌റ് മെഡിക്കൽ ഓഫിസർ(ജനറൽ മെഡിസിൻ, ഡെർമറ്റോളജി, പീഡിയാട്രിഷ്യൻ) അഡിഷണൽ ഡിസ്ട്രിക്ട‌് അർബൻ ഹെൽത്ത് കോർഡിനേറ്റർ ഡി ഇ ഒ അക്കൗണ്ടന്റ് ,എന്റോമോളോജിസ്‌റ് എന്നി ഒഴിവുകളിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ആരോഗ്യകേരളം വെബ് സൈറ്റ് സന്ദർശിക്കുക.
3. താൽക്കാലിക നിമയനം
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ നിലവിലുള്ളതും പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്തതുമായ ഒരു ക്ലറിക്കൽ ഒഴിവിലേയ്ക്കും മറ്റൊരു പ്രീതീക്ഷിത ക്ലറിക്കൽ ഒഴിവിലേയ്ക്കുമായി യോഗ്യതകളുള്ളവരെ തിരുവനനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിൽ സ്ഥിതിചെയ്യുന്ന വകുപ്പ് ഡയറക്ടറേറ്റിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലികമായി നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ www.bcdd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നിർദ്ദിഷ്ട മാതൃകയിൽ അപേക്ഷ പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം വകുപ്പ് ഡയറക്ടറേറ്റിൽ നേരിട്ടോ ഇ മെയിൽ മുഖേനയോ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 9.
4. ഡെപ്യൂട്ടേഷൻ ഒഴിവ്
ചൈൽഡ് ഡെവലപ്പ്‌മെൻറ് സെന്ററിൽ ഒരു എൽ.ഡി.ക്ലർക്കിന്റെ (ശമ്പള സ്‌കെയിൽ - 26500-60700) തസ്തികയിൽ ഡെപ്യൂട്ടേഷൻ ഒഴിവിലേക്ക് താല്പര്യമുള്ള കേരള സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ, ബയോഡേറ്റ, കേരള സർവീസ് റൂൾ ചട്ടം-1, റൂൾ പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, വകുപ്പ് മേധാവിയുടെ എൻ.ഒ.സി. എന്നിവ സഹിതം വകുപ്പ് മേധാവികൾ മുഖേന സെപ്റ്റംബർ 18-നോ അതിന് മുൻപോ കിട്ടത്തക്കവിധം ഡയറക്ടർ, ചൈൽഡ് ഡെവലപ്പ്‌മെൻറ് സെന്റർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം- 695011 വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0471 2553540.
5. ജൂനിയർ റസിഡന്റ് ഒഴിവ്
കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ജൂനിയർ റസിഡന്റ് പ്രോഗ്രാമിൽ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. വിസിഐ അംഗീകൃത സർവകലാശാലകളിൽ നിന്നും ബിവിഎസ്‌സി ആൻഡ് എഎച്ച് ബിരുദമാണ് യോഗ്യത. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ അഭിലഷണീയം. അപേക്ഷകൾ https://forms.gle/3g15LDFfF1QNbtnt8 എന്ന ഗൂഗിൾ ഫോം മുഖേന സെപ്റ്റംബർ 8 വൈകിട്ട് 3 ന് മുൻപ് നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2435246, www.ksvc.kerala.gov.in .
Join the conversation