പ്രയുക്തി,നിയുക്തി2025’ തൊഴിൽമേളകൾ വഴി ജോലി :2000ൽ പരം ഒഴിവുകൾ
പ്രയുക്തി, നിയുക്തി2025’ തൊഴിൽമേളകൾ വഴി ജോലി :2000ൽ പരം ഒഴിവുകൾ
തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4ന് പ്രയുക്തി 2025 തൊഴിൽമേള സംഘടിപ്പിക്കുന്നു. പ്രമുഖ തൊഴിൽദായകരെയും നിരവധി ഉദ്യോഗാർഥികളെയും പങ്കെടിപ്പിച്ചുകൊണ്ട് ആറ്റിങ്ങൽ ഗവ. കോളേജിൽ വെച്ചാണ് തൊഴിൽമേള നടക്കുന്നത്. 10, +2, ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക് യോഗ്യതയുള്ളവർക്കായി 1000 ൽ പരം ഒഴിവുകളുണ്ട്. https://www.ncs.gov.in വഴി തൊഴിൽദായകർക്കും ഉദ്യോഗാർഥികൾക്കും രജിസ്റ്റർ ചെയ്യാം.
രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ NCS ID സൂക്ഷിക്കണം. അതോടൊപ്പം Google form link: ലിങ്കിലെ ഫോം പൂരിപ്പിച്ച ശേഷം ജോബ് ഫെസ്റ്റിൽ പങ്കെടുക്കാം. കൂടുതൽവിവരങ്ങൾക്ക് 0471-2992609, 8921941498.
നിയുക്തി' തൊഴിൽമേള ഒക്ടോബർ നാലിന്
ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍, പുന്നപ്ര മാര്‍ ഗ്രിഗോറിയോസ് കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഒക്ടോബര്‍ നാലിന് കോളജ് കാമ്പസ്സിൽ ''നിയുക്തി 2025' എന്ന പേരിൽ തൊഴില്‍ മേള സംഘടിപ്പിക്കും. ഫോൺ: 0477-2230624, 8304057735.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
വ്യാവസായിക പരിശീലന വകുപ്പ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐ.ടി സെല്ലിൽ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ (2 ഒഴിവുകൾ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ട്രെയിനിംഗ് ഡയറക്ടറേറ്റ്, അഞ്ചാം നില, തൊഴിൽ ഭവൻ, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ഒക്ടോബർ 6 ന് രാവിലെ 11 ന് അഭിമുഖ പരീക്ഷയ്ക്കായി ഹാജരാകണം. വിശദവിവരങ്ങൾക്ക്: notification link.
പ്രോജക്ട് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ 24.11.2026 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെല്ലോയുടെ താൽക്കാലിക നിയമനത്തിന് ഒക്ടോബർ 10 ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടക്കും. വിശദവിവരങ്ങൾക്ക്: www.kfri.res.in.
Join the conversation