പരീക്ഷ ഇല്ലാതെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടിയലോ
പരീക്ഷ ഇല്ലാതെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടിയലോ
വിവിധ ജില്ലകളിൽ വന്നിട്ടുള്ള കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ psc പരീക്ഷ ഇല്ലാതെ ജോലി നേടാൻ അവസരം.
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിലെ മറയൂർ മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ക്ലീനിംഗ് കം കുക്കിംഗ് അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന 23 വയസിന് മുകളിൽ പ്രായമുള്ള വനിതകൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
പ്രതിമാസ വേതനം 6000 രൂപ. താൽപര്യമുള്ളവർ സെപ്റ്റംബർ 24 രാവിലെ 10 ന് മറയൂർ സഹായഗിരി ആശുപത്രിക്ക് സമീപമുള്ള മഹിള ശിക്ഷൺ കേന്ദ്രത്തിൽ അഭിമുഖത്തിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: www.keralasamakhya.org, 0471-2348666
2. ശ്രീ ചിത്ര തരുനാൾ കോളേജ് ഓഫ് എൻജിനിയറിംഗിൽ ദിവസ വേതനാടിസ്ഥാനത്തിൽ ക്യാമ്പ് അസിസ്റ്റന്റ് നിയമനത്തിന് വാക്-ഇൻ ഇന്റർവ്യൂ നടത്തും. ഡിഗ്രി/ മൂന്ന് വർഷ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 28 ന് 10 മണിക്ക് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.sctce.ac.in.
3. ഭൂവിനിയോഗ വകുപ്പിൽ കൃഷി ഓഫീസർ, പ്രൊജക്ട് സയന്റിസ്റ്റ് (ജിയോളജി), പ്രൊജക്ട് സയന്റിസ്റ്റ് (ജിയോ ഇൻഫോർമാറ്റിക്സ്) ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സെപ്റ്റംബർ 26 ന് കൃഷി ഓഫീസർ, 27 ന് പ്രൊജക്ട് സയന്റിസ്റ്റ് (ജിയോളജി), 29 ന് പ്രൊജക്ട് സയന്റിസ്റ്റ് (ജിയോ ഇൻഫോർമാറ്റിക്സ്) തസ്തികകളിലേക്കുള്ള അഭിമുഖം നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പുകൾ എന്നിവ സഹിതം രാവിലെ 10 ന് ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: https://kslub.kerala.gov.in,
0471 2307830, luc.kslub@kerala.gov.in.
4. ഐസിഫോസ്സിൽ കേന്ദ്ര സർക്കാർ ഫണ്ട് നൽകുന്ന ഗവേഷണ പ്രോജക്ടിലേക്ക് കരാറടിസ്ഥാനത്തിൽ ഇന്റേണുകളായി ബിരുദധാരികളെ നിയമിക്കും. യോഗ്യത: എം.എസ്‌സി (സി.എസ്/ഐടി)/എംസിഎ/എംടെക് (സർക്യൂട്ട് ബ്രാഞ്ചസ്)/ എംടെക് (കംപ്യൂട്ടേഷണൽ ലിംഗ്യുസ്റ്റിക്സ്)/എംഎ (കംപ്യൂട്ടേഷണൽ ലിംഗ്യുസ്റ്റിക്സ് / ലിംഗ്യുസ്റ്റിക്സ്) അല്ലെങ്കിൽ ബിടെക്ക് (സർക്യൂട്ട് ബ്രാഞ്ചസ്) / ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ തത്തുല്യം / ബിസിഎ/പിജി (ലിംഗ്യുസ്റ്റിക്സ്).
താൽപര്യമുള്ളവർ സെപ്റ്റംബർ 24ന് ഐസിഫോസ്സിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ബയോഡാറ്റയുമായി പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് https://icfoss.in , 0471 2700012/13/14; 0471 2413013; 9400225962.
5. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ മാർക്കറ്റിംഗ് മാനേജർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നും ലഭിച്ച എം.ബി.എ ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പി.ജി.ഡി.സി.എ, മറ്റ് ഭാഷകളിലെ പ്രാവീണ്യം എന്നിവ അഭികാമ്യം. പ്രായപരിധി : 45 വയസ്. വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ബയോഡേറ്റയും (ഇ-മെയിലും ഫോൺ നമ്പറും രേഖപ്പെടുത്തണം) ഉൾപ്പെടെയുള്ള അപേക്ഷ ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം- 695003 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 3.
6. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്), ക്ലിനിക്കൽ സൈക്കോളിജിസ്റ്റ്/ലക്ചറർ ഒഴിവിലേയ്ക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 30 വൈകിട്ട് 5 നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career.
Join the conversation