താലൂക്ക് ആശുപത്രിയില്‍ വിവിധ തസ്തികളിൽ ജോലി നേടാൻ അവസരം

താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ജോലി അവസരം

പാലക്കാട്‌ : അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഇപ്പോൾ ഇതാ വിവിധ തസ്തികകളില്‍ താല്‍കാലിക ഒഴിവുകൾ വന്നിരിക്കുന്നു, 
നഴ്സിങ് ഓഫീസര്‍, നഴ്സിങ് അസിസ്റ്റന്റ്, സെക്യൂരിറ്റി, ഡ്രൈവര്‍ തുടങ്ങിയ തസ്തികകളിലായ് 179 ദിവസത്തേക്കണ് കരാര്‍ നിയമനം. യോഗ്യത മറ്റു വിവരങ്ങൾ നൽകുന്നു പോസ്റ്റ്‌ പൂർണ്ണമായും വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

നഴ്സിങ് ഓഫീസര്‍ക്ക് 
ബി.എസ്.സി നഴ്സിങ്, ജി.എന്‍.എം, കേരള നഴ്സസ് മിഡ് വൈവ്സ് കൗണ്‍സില്‍ രജിസ്ട്രേഷനാണ് യോഗ്യത. 
പ്രായപരിധി 18-36. 

നഴ്സിങ് അസിസ്റ്റന്റ് 
തസ്തികയില്‍ ഗവ. അംഗീകൃത എ.എന്‍.എം കോഴ്സ് വിജയിച്ചിരിക്കണം. 
പ്രായ പരിധി 18-36.

ഡ്രൈവര്‍ 
ഈ തസ്തികയിലേക്ക് എസ്.എസ്.എല്‍.സിയും ഹെവി ലൈസന്‍സുമാണ് യോഗ്യത 
പ്രായപരിധി 18-38. 

സെക്യൂരിറ്റി 
ഈ തസ്തകയിലേക്ക് എസ്.എസ്.എല്‍.സിയും ശാരീരിക ക്ഷമതയുമാണ് യോഗ്യത. 
പ്രായപരിധി 18-41. 

എല്ലാ തസ്തികകളിലേക്കും ഒരുവര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബര്‍ 27 ന് ഉച്ചയ്ക്ക് രണ്ടിന് മുന്‍പായി യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.

2. കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ അഭിമുഖം
പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ജെന്‍ഡര്‍ റിസോഴ്സ് സെന്ററിലേക്ക് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കും. യോഗ്യത : വുമണ്‍ സ്റ്റഡീസ് /ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം.   പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവരാകണം. കൗണ്‍സിലിങ്ങില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 

എസ്.എസ്.എല്‍.സി, ആധാര്‍, റേഷന്‍ കാര്‍ഡ്/ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്‌ടോബര്‍ 10ന് രാവിലെ 11ന് പത്തനാപുരം ബ്ലോക്ക് പഞ്ചായത്തില്‍ നടത്തുന്ന അഭിമുഖത്തില്‍ ഹാജരാകണം. 
ഫോണ്‍: 9142441514.

3. ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം
ചവറ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ പന പഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡിലെ 110-ാം നമ്പര്‍ അങ്കണവാടിയില്‍ ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തും.  വാര്‍ഡിലെ സ്ഥിര താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം.   യോഗ്യത: ക്രഷ് വര്‍ക്കര്‍- 12-ാം ക്‌ളാസ്, ക്രഷ് ഹെല്‍പ്പര്‍- 10-ാം ക്‌ളാസ്. പ്രായപരിധി: 35 വയസ്.    അവസാന തീയതി: ഒക്‌ടോബര്‍ എട്ട്.  ഫോണ്‍: 9656714320.
My name SUJITH KUMAR PALAKKAD