കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ ഇൻറർവ്യൂ വഴി ജോലി
സപ്ലൈകോയിൽ കരാർ അടിസ്ഥാനത്തിൽ ഇൻറർവ്യൂ വഴി ജോലി നേടാം
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ സപ്ലൈകോയിൽ ക്വാളിറ്റി അഷ്വറൻസ് ജൂനിയർ മാനേജർ, പാഡി ക്വാളിറ്റി അഷ്വറൻസ് ട്രെയിനി എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി സെപ്റ്റംബർ 27 രാവിലെ 11 ന് എറണാകുളം ജില്ലാ കടവന്ത്ര സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ വാക്ക്- ഇൻ -- ഇൻറർവ്യൂ നടത്തുന്നുണ്ട് താല്പര്യം ഉള്ളവർ കൂടുതൽ വായിക്കുക.
ജൂനിയർ മാനേജർ തസ്തികയിൽ എംഎസ് സി ഫുഡ് ടെക്നോളജി & ക്വാളിറ്റി അഷ്വറൻസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസം 23, 000 രൂപ പ്രതിഫലം. പാഡി ക്വാളിറ്റി അഷ്വറൻസ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ബിഎസ് സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് ആണ്. പ്രതിമാസ പ്രതിഫലം 15,000 രൂപ.
പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികളുടെ പ്രായം 25 വയസ്സിൽ കവിയാൻ പാടില്ല. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ കാർഡ് എന്നിവയുടെ അസ്സൽ രേഖകളോടൊപ്പം, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി വാക്ക്-- ഇൻ --ഇൻറർവ്യൂവിൽ പങ്കെടുക്കണം. ഫോൺ 0484 2203077
2. ജൂനിയർ ഇൻസ്ട്രക്ടർ നിയമനം
കളമശ്ശേരി ഗവ.ഐ ടി ഐ യിൽ വയർമാൻ, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡുകളിലേക്ക് ജൂനിയർ ഇൻസ്ട്രക്ടറുടെ (ഗസ്റ്റ് ഇൻസ്പക്റ്റർ)
ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ ട്രേഡിലും ഒരു ഒഴിവു വീതമാണുള്ളത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 25 രാവിലെ 11 ന് അസൽ രേഖകൾ സഹിതം കളമശ്ശേരി ഐടിഐയിൽ ഹാജരാകണം.
വയർമാൻ ഒഴിവിലേക്ക് ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ & ഇലക്ട്രോണ്ക്സ് അംഗീകൃത എഞ്ചിനിയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് അംഗീകൃത മൂന്ന് വർഷ ഡിപ്ലോമയും, രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ വയർമാൻ ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി യും മൂന്ന് വർഷത്തെ പ്രവൃർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ഒഴിവിലേക്ക് ഓട്ടോമൊബൈൽ/മെക്കാനിക്കൽ അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഓട്ടോമൊബൈൽ /മെക്കാനിക്കൽ അംഗീകൃത മൂന്ന് വർഷ ഡിപ്ലോമയും, രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ
മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
ഫോൺ: 0484 255 5505
Join the conversation