എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ മിനി ജോബ് ഫെയർ വഴി ജോലി നേടാൻ അവസരം
എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ മിനി ജോബ് ഫെയർ വഴി ജോലി നേടാൻ അവസരം
ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഫെയർ വഴി ജോലി നേടാം| ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26ന് രാവിലെ 10 മണി മുതൽ ഉച്ച ഒരുമണി വരെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.
വന്നിട്ടുള്ള ജോലി ഒഴിവുകൾ
- കിച്ചൺ ഡിസൈനർ,
- ഓട്ടോകാഡ്, എംഐഎസ് എക്‌സിക്യൂട്ടീവ്,
- ടെലി സെയിൽസ് എക്‌സിക്യൂട്ടീവ്, സിസിടിവി ടെക്നീഷ്യൻ,
- ഐടി സപ്പോർട്,
- ഡ്രൈവർ,
- ബില്ലിംഗ്,
- സെയിൽസ് എക്‌സിക്യൂട്ടീവ്,
- ഓട്ടോമൊബൈൽ ടെക്നിഷ്യൻ ആൻഡ് അഡൈ്വസർ,
- സീനിയർ എക്‌സിക്യൂട്ടീവ് അക്കൗണ്ടന്റ്, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്.
എന്നീ തസ്തികകളിലേക്ക് യോഗ്യരായവർക്ക് അപേക്ഷിക്കാം.
തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 300 രൂപയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം.നിലവിൽ രജിസ്റ്റർ ചെയ്തവർക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് അഭിമുഖത്തിൽ പങ്കെടുക്കാം.
ഫോൺ: 0497 2707610, 6282942066
2.അക്രെഡിറ്റഡ് എഞ്ചിനീയർ നിയമനം
മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ അക്രെഡിറ്റഡ് എഞ്ചിനീയറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഒക്ടോബർ മൂന്നിന് രാവിലെ 11 മണിക്ക് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ അഭിമുഖത്തിന് എത്തണം.ഫോൺ: 0497 2832055
3.ട്രേഡ്‌സ്മാൻ നിയമനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നെരുവമ്പ്രം ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ കാർപെൻററി വിഭാഗത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ട്രേഡ്‌സ്മാനെ നിയമിക്കുന്നു, അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസ് സൂപ്രണ്ട് മുമ്പാകെ എത്തണം.
ഫോൺ: 9400006495, 9446301684.
4.വോക്ക് ഇന്‍ ഇന്റര്‍വ്യൂ
കൊല്ലം മെഡിക്കല്‍ കോളജില്‍ പള്‍മണറി മെഡിസിന്‍, ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്‍, സൈക്യാട്രി വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്റുമാരെ നിയമിക്കും. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിലെ പി.ജി, ടി.സി.എം.സി രജിസ്‌ട്രേഷന്‍. പ്രായപരിധി 40 വയസ്.
മാസവേതനം: 73,500 രൂപ.
ജനനതീയതി, യോഗ്യത (എം.ബി.ബി.എസ് പാര്‍ട്ട് ഒന്നും രണ്ടും, പി.ജി എന്നിവയുടെ മാര്‍ക്ക് ലിസ്റ്റും, അസല്‍ സര്‍ട്ടിഫിക്കറ്റുകളും), പ്രവൃത്തിപരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം സെപ്റ്റംബര്‍ 27 രാവിലെ 11 മുതല്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ ഹാജരാകണം.ഫോണ്‍: 0474 2572572, 2572579, 2572574
Join the conversation