പരീക്ഷ ഇല്ലാതെ സർക്കാർ സ്ഥാപങ്ങളിൽ ജോലി നേടാൻ അവസരം

പരീക്ഷ ഇല്ലാതെ സർക്കാർ സ്ഥാപങ്ങളിൽ ജോലി നേടാൻ അവസരം

നാളെ മുതൽ ജോലി നേടാവുന്ന കേരള സർക്കാർ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയും ജോലി നേടാം,പോസ്റ്റ്‌  മുഴുവനായും വായിക്കുക ജോലി നേടുക.

🛑 ഡ്രൈവറെ നിയമിക്കുന്നു
മരുത റോഡ് ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മസേനയുടെ വാഹനം ഓടിക്കുന്നതിന് വനിതാ ഡ്രൈവറെ ആവശ്യമുണ്ട്.മരുതറോഡ് ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ കുടുംബശ്രീയില്‍ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ ആവശ്യമായ രേഖകള്‍ സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍ 29നകം ഗ്രാമപഞ്ചായത്തില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. 
ഫോണ്‍: 0491- 2534003

🛑 വാക്ക് ഇൻ ഇന്റർവ്യൂ
ഭൂവിനിയോഗ വകുപ്പിൽ കൃഷി ഓഫീസർ, പ്രൊജക്ട് സയന്റിസ്റ്റ് (ജിയോളജി), പ്രൊജക്ട് സയന്റിസ്റ്റ് (ജിയോ ഇൻഫോർമാറ്റിക്സ്) ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സെപ്റ്റംബർ 26 ന് കൃഷി ഓഫീസർ, 27 ന് പ്രൊജക്ട് സയന്റിസ്റ്റ് (ജിയോളജി), 29 ന് പ്രൊജക്ട് സയന്റിസ്റ്റ് (ജിയോ ഇൻഫോർമാറ്റിക്സ്) തസ്തികകളിലേക്കുള്ള അഭിമുഖം നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പുകൾ എന്നിവ സഹിതം രാവിലെ 10 ന് ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: https://kslub.kerala.gov.in, 0471 2307830, luc.kslub@kerala.gov.in.

🛑നഴ്സിംഗ് അസിസ്റ്റന്റ് നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ഒക്ടോബർ 6 വൈകിട്ട് 3.30 വരെ. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.gov.in.

🛑 സാക്ഷരതാ മിഷനിൽ ഒഴിവ്
കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയിൽ ഒഴിവുള്ള അസിസ്റ്റന്റ് എഡിറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ (ഒരു വർഷം) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.literacymissionkerala.

🛑ഡ്രൈവര്‍ നിയമനം
മമ്പാട് ബഡ്‌സ് സ്‌കൂളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 18 നും 41 നും ഇടയില്‍ പ്രായമുള്ള എല്‍.എം.വി ലൈസന്‍സും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള (എച്ച്എംവി ലൈസന്‍സ് അഭികാമ്യം) ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30. 
ഫോണ്‍: 0493 1200260.
🛑 അഭിമുഖം ചന്ദനത്തോപ്പ്  സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഇലക്ട്രോണിക്‌സ് മെക്കാനിക് ട്രേഡിലെ   ഒഴിവിലേക്ക് ലാറ്റിന്‍ കത്തോലിക്/ ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. ഇവരുടെ അഭാവത്തില്‍ ജനറല്‍ വിഭാഗക്കാരെയും പരിഗണിക്കും. യോഗ്യത: ബി-വോക്/ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍  മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/ എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം സെപ്റ്റംബര്‍ 26ന് രാവിലെ 11ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍:   0474 2712781.

🛑 വോക്ക് ഇന്‍ ഇന്റര്‍വ്യൂ
 കൊല്ലം മെഡിക്കല്‍ കോളജില്‍  പള്‍മണറി മെഡിസിന്‍, ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്‍, സൈക്യാട്രി വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്റുമാരെ നിയമിക്കും.  യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിലെ പി.ജി, ടി.സി.എം.സി രജിസ്‌ട്രേഷന്‍. പ്രായപരിധി 40 വയസ്.  മാസവേതനം: 73,500 രൂപ. ജനനതീയതി, യോഗ്യത (എം.ബി.ബി.എസ് പാര്‍ട്ട് ഒന്നും രണ്ടും, പി.ജി എന്നിവയുടെ മാര്‍ക്ക് ലിസ്റ്റും, അസല്‍ സര്‍ട്ടിഫിക്കറ്റുകളും),  പ്രവൃത്തിപരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം സെപ്റ്റംബര്‍ 27 രാവിലെ 11 മുതല്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ ഹാജരാകണം.  
ഫോണ്‍: 0474 2572572, 2572579, 2572574.

🛑 അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ എൻ.എം.സി.എൻ പ്രോജക്ടിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം നടത്തും. ബി.എ അല്ലെങ്കിൽ ബി.എസ്‌സി ബിരുദമാണ് യോഗ്യത. ടെലിമെഡിസിൻ മേഖലയിൽ പ്രവൃത്തി പരിചയം അഭികാമ്യം. 30,000 രൂപയാണ് പ്രതിമാസ വേതനം. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 27ന് രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

🛑 അക്കൗണ്ട്‌സ് അസിസ്റ്റന്റ് അഭിമുഖം
ക്‌ളീൻ കേരള കമ്പനി ലിമിറ്റഡിന്റെ കണ്ണൂർ ജില്ലാ കാര്യാലയത്തിൽ അക്കൗണ്ട്‌സ് അസിസ്റ്റന്റിന്റെ താൽകാലിക നിയമനത്തിന് സെപ്റ്റംബർ 27 ന് രാവിലെ 10 ന് അഭിമുഖം നടത്തും. ബി.കോമും ടാലി പ്രാവീണ്യവും പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. കണ്ണൂർ ജില്ലയിലുളളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ക്‌ളീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം 10. (വഴുതക്കാട് ചിന്മയ സ്‌ക്കൂളിന് എതിർവശം) എന്ന വിലാസത്തിൽ രേഖകൾ സഹിതം അഭിമുഖത്തിന് എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 9447792058.

My name SUJITH KUMAR PALAKKAD