ദിവസവേതനത്തിൽ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററെയും,ഫിഷറി ഗാര്‍ഡിനെയും നിയമിക്കുന്നു
ദിവസവേതനത്തിൽ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററെയും,ഫിഷറി ഗാര്‍ഡിനെയും നിയമിക്കുന്നു
അഷ്ടമുടി കായല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പദ്ധതിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററെയും, ഫിഷറി ഗാര്‍ഡിനെയും നിയമിക്കുന്നു.
യോഗ്യത: പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ - അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഫിഷറീസ് ബിരുദം അല്ലെങ്കില്‍ ഫിഷറീസ്/ അക്വാകള്‍ച്ചര്‍ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദം. പ്രായപരിധി 35 വയസ്. പ്രവര്‍ത്തി പരിചയവും കംപ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് മുന്‍ഗണന.
ഫിഷറി ഗാര്‍ഡ്: യോഗ്യത- ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ഉള്‍പ്പെട്ടതും ഏതെങ്കിലും ഫിഷറീസ് വിഷയത്തില്‍ വി.എച്ച്.എസ്.ഇ അല്ലെങ്കില്‍ എച്ച്.എസ്.ഇ, മോട്ടോറൈസ്ഡ് ഫിഷിംഗ് ബോട്ട് പ്രവര്‍ത്തിപ്പിക്കാന്‍ പ്രാവീണ്യവും, രണ്ട് മിനിറ്റിനുള്ളില്‍ 100 മീറ്റര്‍ ദൂരം നീന്താന്‍ കഴിവുണ്ടായിരിക്കണം.
പ്രായപരിധി 18-45 വയസ്. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
ബയോഡേറ്റ, യോഗ്യത, വയസ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഒക്ടോബര്‍ 10ന് വൈകിട്ട് നാലിനകം ലഭ്യമാക്കണം. ഫോണ്‍: 0474-2792850.
2. മള്‍ട്ടി പര്‍പ്പസ് വര്‍ക്കർ നിയമനം
ഇടുക്കി ജില്ല നാഷണല്‍ ആയുഷ് മിഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കറെ (കാരുണ്യ പ്രോജക്ട്) നിയമിക്കുന്നതിന് ഒക്‌ടോബര്‍ 6 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ച നടക്കും. താൽപ്പര്യമുളള ഉദ്യോഗാര്‍ഥികള്‍ വയസ്, യോഗ്യത, അഡ്രസ് എന്നിവ തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകളും, സര്‍ട്ടിഫിറ്റുകളുടെ കോപ്പികളുമായി തൊടുപുഴ ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ എത്തിച്ചേരണം.
അഭിമുഖത്തിന് 20 പേരില്‍ കൂടുതല്‍ ഉദ്യോഗാർഥികള്‍ ഉണ്ടെങ്കില്‍ ഇന്റര്‍വ്യു, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. ഇടുക്കി ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പ്രായ പരിധി 40 വയസ് കവിയരുത്.
Join the conversation