അങ്കണവാടി 618 വർക്കർ/ഹെൽപ്പർ ജോലി ഒഴിവുകൾ
അങ്കണവാടി 618 വർക്കർ/ഹെൽപ്പർ ജോലി ഒഴിവുകൾ
പുതുച്ചേരിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സാക്ഷം അങ്കണവാടി ആൻഡ് പോഷൺ 2.0 പദ്ധതിയുടെ ഭാഗമായുള്ള നിയമനമാണ്. വനിതകൾക്കാണ് അവസരം.മാഹി ഉൾപ്പെടെ പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിനു കീഴിലുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം. അങ്കണവാടി വർക്കറുടെ 344 ഒഴിവും ഹെൽപ്പറുടെ 274 ഒഴിവുമാണുള്ളത്.
പ്രായം: 2025 ഓഗസ്റ്റ് 31-ന് 18-35 വയസ്സ്.
യോഗ്യത: അപേക്ഷകർ പന്ത്രണ്ടാം ക്ലാസ് പാസായവരും അതത് പ്രദേശത്തെ അങ്കണവാടികൾക്ക് അഞ്ച് കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവരുമായിരിക്കണം. പ്രദേശത്തെ താമസക്കാരാണെന്ന് തെളിയിക്കുന്നതിന്, ഡെപ്യൂട്ടി തഹസിൽദാരിൽ കുറയാത്ത റാങ്കിലുള്ള റവന്യൂ ഉദ്യോഗസ്ഥൻ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ഓണറേറിയം: വർക്കർക്ക് 6000 രൂപ, ഹെൽപ്പർക്ക് 4000 രൂപ.
അപേക്ഷ: വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം wcd. puducherry.gov.in, wed.py.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. വിജ്ഞാപനത്തോടൊപ്പം ചേർത്തിട്ടുള്ള ലിങ്ക് വഴിയോ ക്യൂ ആർ കോഡ് സ്ലാൻ ചെയ്താൽ ലഭിക്കുന്ന ഗൂഗിൾ ഫോമിലൂടെയോ അപേക്ഷിക്കാം.
അവസാന തീയതി:
ഒക്ടോബർ 31. മാഹിക്കാർക്ക് സംശയനിവാരണത്തിന് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 5 മണിവരെ 9894361878 എന്ന നമ്പറിൽ (പാണ്ഡ്യൻ) വിളിക്കാം.
Join the conversation