കുടുബശ്രീയിൽ അവസരം മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാരുടെ ഒഴിവുകൾ
കുടുബശ്രീയിൽ അവസരം മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാരുടെ ഒഴിവുകൾ
കോട്ടയം: വാഴൂർ ബ്ലോക്കിൽ നടപ്പാക്കുന്ന എസ്.വി.ഇ.പി. പദ്ധതിയിൽ മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആകണം. യോഗ്യത: പ്ലസ് 2, പ്രായപരിധി 25-45. അപേക്ഷകർ വാഴൂർ ബ്ലോക്ക് പരിധിയിൽ ഉളളവരും സ്ഥിരതാമസക്കാരും ആയിരിക്കണം.
വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയോടൊപ്പം, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ്, അയൽക്കൂട്ട കൂടുംബാംഗം / ഓക്‌സിലറി (ഗ്രൂപ്പ് അംഗം എന്ന് തെളിയിക്കുന്ന സി.ഡി.എസി.ന്റെ കത്ത് എന്നിവ ഒക്ടോബർ 25ന് വൈകിട്ട് അഞ്ചിന് മുൻപായി കോട്ടയം കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ എത്തിക്കണം. വിശദവിവരങ്ങൾക്ക് ബന്ധപ്പെട്ട സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടണം.
2.വനിതാ ഫാമിലി കൗൺസിലർ നിയമനം
ജെൻഡർ അവയർനസ്സ് സ്റ്റേറ്റ് പ്ലാൻ സ്കീം പ്രകാരം സംസ്ഥാന വനിതാ ശിശു സെല്ലിൽ കരാർ അടിസ്ഥാനത്തിൽ വനിതാ ഫാമിലി കൗൺസിലറിനെ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. നിയമന തീയതി മുതൽ 2026 മാർച്ച് 31 വരെയാണ് നിയമനം. പ്രതിമാസം 17,000 രൂപയാണ് പ്രതിഫലം. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
കൗൺസിലിങ്ങിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം വേണം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, സംസ്ഥാന വനിതാ ശിശു സെൽ, കണ്ണേറ്റ് മുക്ക്, തൈക്കാട്, തിരുവനന്തപുരം 695 014 എന്ന വിലാസത്തിൽ 27 നകം സമർപ്പിക്കണം.
3. പ്രോജക്ട് ഫെല്ലോ
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിലെ സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിലെ ട്രാൻസ്പോർട്ടേഷൻ റിസർച്ച് സെന്ററിന്റെ കീഴിൽ പ്രോജക്ടിന് വേണ്ടി പ്രോജക്ട് ഫെല്ലോ താൽക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്/ ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ്ങിൽ എം.ടെക്കും പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപ്പര്യമുള്ളവർ ബയോഡാറ്റ സഹിതം ഒക്ടോബർ 17ന് രാവിലെ 9.30ന് കോളേജിലെ സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിൽ വച്ച് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
Join the conversation