ദിവസ ശമ്പളത്തിൽ ജോലി നേടാവുന്ന ഒഴിവുകൾ
ദിവസ ശമ്പളത്തിൽ ജോലി നേടാവുന്ന ഒഴിവുകൾ
ദിവസ ശമ്പളത്തിൽ ജോലി നേടാവുന്ന ഒഴിവുകൾ മുതൽ മറ്റു സ്ഥിര ജോലി ഒഴിവുകളും, പരീക്ഷ ഇല്ലാതെ ജോലി അവസരം.
ലാബ് ടെക്നീഷ്യൻ നിയമനം
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ താത്കാലിക ദിവസ വേതനാടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യൻ ജീവനക്കാരെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇൻറർവ്യൂ ഒക്ടോബർ എട്ടിന് രാവിലെ 10.30ന് ആശുപത്രി ഓഫിസിൽ നടക്കും.
യോഗ്യത- പ്ലസ്ടു, ഡി എം ഇ അംഗീകാരമുള്ള ഡി.എം. എൽ.ടി./ ബി.എസ്.സി.എം.എൽ.ടി., പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധം. പ്രായപരിധി- 1/9/2025 ൽ 40 കവിയരുത്. കംപ്യൂട്ടർ പരിജ്ഞാനം, പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. പൊന്നാനി നഗരസഭ പരിധിയി ലുള്ളവർക്ക് മുൻഗണനയുണ്ട്.
യോഗ്യരായ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും ആധാർ കോപ്പിയുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ : 0494 2666439
റേഡിയോഗ്രാഫർ നിയമനം
വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ റേഡിയോഗ്രാഫർ നിയമനം നടത്തുന്നു. പ്ലസ് ടു സയൻസ്, സർക്കാർ അംഗീകൃത ഡിപ്ലോമ റേഡിയോളജിക്കൽ ടെക്നോളജി/ ബി എസ് സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി എന്നിവയാണ് യോഗ്യത. ഒക്ടോബർ ആറിന് രാവിലെ 11 ന് സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 256229
എ ബി സി കേന്ദ്രത്തിൽ ഒഴിവുകൾ
കണ്ണൂർ: ജില്ലാപഞ്ചായത്ത് പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന പടിയൂർ എ ബി സി കേന്ദ്രത്തിൽ പുതുതായി ആരംഭിക്കുന്ന യൂണിറ്റിലേക്ക് കരാർ അടിസ്ഥാനത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ മുഖേന വെറ്ററിനറി സർജൻ, ഓപ്പറേഷൻ തിയേറ്റർ അസിസ്റ്റന്റ്, ഡോഗ് ക്യാച്ചർ / ഡോഗ് ഹാൻഡ്ലർ നിയമനങ്ങൾ നടത്തുന്നു. താൽപര്യമുള്ളവർ യോഗ്യത, തിരിച്ചറിയൽ രേഖകൾ, അവയുടെ പകർപ്പുകൾ സഹിതം ഒക്ടോബർ ഏഴിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചയ്ക്കായി ജില്ലാപഞ്ചായത്ത് ഓഫീസിൽ എത്തണം.
ഫോൺ :9447314626
നഴ്സിങ് കോളേജിൽ ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് ടെക്നോളജിയുടെ കീഴിലുള്ള താനൂരിലെ സിമെറ്റ് കോളേജ് ഓഫ് നഴ്സിങിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഹെൽപ്പറെ നിയമിക്കുന്നു. ഏഴാം ക്ലാസ് പാസായ 45 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം.സ്ത്രീകൾക്ക് മുൻഗണനയുണ്ട്.
പ്രതിദിനം 660 രൂപ ശമ്പളം ലഭിക്കും. അപേക്ഷയും ബയോഡാറ്റയും വയസ്സും യോഗ്യതയും തെളിയിക്കുന്ന രേഖകൾ സഹിതം ഒക്ടോബർ ഒൻപതിനുള്ളിൽ പ്രിൻസിപ്പൽ, സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്, താനൂർ, ജി.എച്ച്.എസ്.എസ് ചെറിയമുണ്ടം ക്യാംപസ്, തലക്കടത്തൂർ (പി.ഒ) പിൻ. 676103 എന്ന വിലാസത്തിലോ simetcollegeofnursingtanur@gmail.com എന്ന ഇമെയിലിലോ നേരിട്ടോ നല്കാം.
നിഷിൽ ഒഴിവുകൾ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) കോളേജ് ഓഫ് ഒക്യുപ്പേഷണൽ തെറാപ്പിയിൽ ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികയിലേക്കും ഡിഗ്രി (എച്ച് ഐ) വിഭാഗത്തിൽ സ്റ്റൈപ്പൻഡോടുകൂടി അസിസ്റ്റന്റ്ഷിപ്പ് (വിവിധ വിഷയങ്ങൾ) തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 6. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career സന്ദർശിക്കുക
Join the conversation