അങ്കണവാടിയിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
അങ്കണവാടിയിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
ഹെല്‍പ്പര്‍ നിയമനം:കണ്ണൂര്‍ അര്‍ബന്‍ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ കോര്‍പ്പറേഷന്‍ സോണല്‍ സെന്റര്‍ നമ്പര്‍ ഒന്ന് സൗത്ത് ബസാര്‍ അങ്കണവാടിയില്‍ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് പദ്ധതിയിലേക്ക് ഹെല്‍പര്‍ തസ്തികയിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 18 ന് വൈകിട്ട് അഞ്ചിനകം കണ്ണൂര്‍ അര്‍ബന്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04972708150
2. ക്രഷ് ഹെല്‍പ്പര്‍ നിയമനം
ഓച്ചിറ ഐ.സി.ഡി.എസ് പരിധിയിലെ തഴവ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ 89-ാം നമ്പര്‍ അങ്കണവാടിയിലേക്ക് ക്രഷ് ഹെല്‍പ്പറെ നിയമിക്കും. യോഗ്യത: പത്താം ക്ലാസ്. തഴവ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ സ്ഥിര താമസക്കാരും സേവന താല്പര്യമുള്ള വനിതകളാവണം അപേക്ഷകര്‍,പ്രായപരിധി 2025 ജനുവരി ഒന്നിന് 18-35 വയസ്. പ്രതിമാസ ഹോണറേറിയം 3000 രൂപ.
സ്ഥിര താമസം, വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസ്, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, ചങ്ങന്‍കുളങ്ങര, ഓച്ചിറ പി.ഓ-690526 വിലാസത്തില്‍ ഒക്ടോബര്‍ 10 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.അപേക്ഷാ കവറിന് പുറത്ത് ‘അങ്കണവാടി കം ക്രഷ് അപേക്ഷ തഴവ ഗ്രാമ പഞ്ചായത്ത്’ എന്ന് രേഖപ്പെടുത്തണം.ഫോണ്‍:8281999108.
3.വർക്കർ, ഹെൽപ്പർ ഒഴിവ്
മുതുകുളം ഐ സി ഡി എസ് പദ്ധതി പരിധിയിലുളള കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ നിലവിലുളളതും അടുത്ത മൂന്ന് വർഷങ്ങളിൽ ഉണ്ടാകാവുന്നതുമായ വർക്കർ, ഹെൽപ്പർ തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18നും 46നും മധ്യേ പ്രായമുള്ള അർഹരായ വനിതകൾക്കാണ് അപേക്ഷിക്കാവുന്നത്. പട്ടിക ജാതി/ പട്ടിക വർഗ്ഗക്കാർക്ക് പ്രായപരിധിയിൽ മൂന്ന് വർഷത്തെ ഇളവ് ഉണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 22 വൈകിട്ട് അഞ്ച് മണി. അപേക്ഷ ഫോറത്തിനും വിശദ വിവരത്തിനും മുതുകുളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ:9188959692
Join the conversation