എംപ്ലോയബിലിറ്റി സെന്റർ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു

എംപ്ലോയബിലിറ്റി സെന്റർ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്  തൊഴിൽ മേള സംഘടിപ്പിക്കുന്നു  

തൊഴിൽ മേള - 09 OCTOBER 2025
കോട്ടയം എംപ്ലോയബിലിറ്റി സെന്റർ - കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്  തൊഴിൽ മേള സംഘടിപ്പിക്കുന്നു,

എന്തുകൊണ്ട് പങ്കെടുക്കണം?

കേരളത്തിലെ പ്രമുഖ 3 കമ്പനികൾ     പങ്കെടുക്കുന്ന മേളയിൽ150+ ഒഴിവുകൾ നിലവിൽ ഉണ്ട്,09 OCTOBER 2025,രാവിലെ 10.00 മുതൽ 1 മണി വരെ, എംപ്ലോയബിലിറ്റി സെന്റർ കോട്ടയം, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്,സിവിൽ സ്റ്റേഷൻ സെക്കന്റ് ഫ്ലോർ,കളക്ടറേറ്റ്, കോട്ടയം.
താല്പര്യം ഉള്ളവർ പങ്കെടുക്കുക.

ഉദ്യോഗാർത്ഥികൾ നിർബന്ധമായും  ഇന്റർവ്യൂവിന്  അനുയോജ്യമായ ഫോർമൽ  ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ  ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും  ബയോഡാറ്റയുടെയും  പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.

എംപ്ലോയബിലിറ്റി സെന്ററിന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ആയ 300 രൂപ അടച്ച് ഉദ്യോഗാർത്ഥികൾക്ക് ഈ തൊഴിൽമേളയിലും തുടർന്നുള്ളവയിലും പങ്കെടുക്കാവുന്നതാണ്. 
രജിസ്റ്റർ ചെയ്യാത്തവർക്ക്  അന്നേദിവസം Spot Registration സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
2. സ്റ്റാഫ് നഴ്‌സ്‌ നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ്‌ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. മെഡിസെപ് പദ്ധതിക്ക് കീഴിൽ ആറ് മാസം കാലയളവിലേക്ക് ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം.

പ്ലസ് ടു / പ്രീഡിഗ്രി /വി.എച്ച്. എസ്.ഇ / അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഡൊമസ്റ്റിക് നഴ്സിങ്ങിൽ വി.എച്ച്. എസ്.ഇ അല്ലെങ്കിൽ തതുല്യം, ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജനറൽ നേഴ്സിങ്ങും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും മൂന്നുവർഷത്തിൽ കുറയാത്ത മിഡ്‌വൈഫറി ( Midwifery) കോഴ്സ്, കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ്സ് കൗൺസിലിൽ നിന്നുള്ള രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (സ്ത്രീ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ നഴ്‌സായും മിഡ്‌വൈഫായും - പുരുഷ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ നഴ്‌സായും ഉള്ള രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ) എന്നിവയാണ് യോഗ്യത. പ്രായം 18 മുതൽ 36 വരെ .

താൽപര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 15 രാവിലെ 11ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10:30 മുതൽ 11:00 വരെ.
ഫോൺ :0484 2754000
My name SUJITH KUMAR PALAKKAD