സഹകരണ ബാങ്കുകളിലും സംഘങ്ങളിലും ജോലി ഒഴിവുകൾ
സഹകരണ ബാങ്കുകളിലും സംഘങ്ങളി ലും ജോലി ഒഴിവുകൾ
സഹകരണ ബാങ്കുകളിലും സംഘങ്ങളിലും വിവിധ തസ്‌തികകളിലെ 107 ഒഴിവിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് ഓൺലൈനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്,അവസാന തീയതി നവംബർ 10. ഒറ്റത്തവണ റജിസ്ട്രേഷനുശേഷം സ്വന്തം പ്രൊഫൈൽ വഴിയാണ് ജോലി നേടാൻ അപേക്ഷിക്കേണ്ടത്.
ഒഴിവുള്ള തസ്‌തികൾ ചുവടെ
ജൂനിയർ ക്ലാർക്ക്/കാഷ്യർ (88 ഒഴിവ്), അസിസ്‌റ്റന്റ്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്റ് (6), ഡേറ്റ എൻട്രി ഓപ്പറേറ്റർ (4), സെക്രട്ടറി (4),
സിസ്‌റ്റം അഡ്‌മിനിസ്ട്രേറ്റർ (4), ടൈപ്പിസ്റ്റ്(1).
ബോർഡ് നടത്തുന്ന ഒഎം ആർ പരീക്ഷയുടെയും സഹകരണ സ്‌ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടി സ്ഥാനത്തിൽ ബോർഡ് തയാറാക്കുന്ന ലിസ്‌റ്റ് പ്രകാരം നേരിട്ടുള്ള നിയമനമാണ്. ഓരോ തസ്തികയിലേക്കും വെവ്വേറെ അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കു മുൻപു യോഗ്യത നേടിയിരിക്കണം.
പ്രായം : 01.01.2025ന് 18-40. പട്ടികവിഭാഗത്തിന് 5 വർഷം, ഒബിസി / ഇഡബ്ല്യുഎസ് / വിമുക്‌തഭട അപേക്ഷകർക്ക് 3 വർഷം, ഭിന്നശേഷിക്കാർക്കു 10 വർഷം, വിധവകൾക്ക് 5 വർഷം വീതം ഇളവ്.
ഫീസ്: ഒരു സംഘം/ബാങ്കിന് 150 രൂപ. പട്ടികവിഭാഗത്തിന് 50 രൂപ.
ഒന്നിലേറെ സംഘം ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നവർ 50 രൂപ വീതം അധികം അടയ്ക്കണം.
വിശദവിവരങ്ങൾക്ക് വിജ്‌ഞാപനം നോക്കുക.
www.keralacseb.kerala.gov.in
Website: www.cseb.kerala.gov.in.
Join the conversation