സഹകരണ ബാങ്കിൽ സ്ഥിര ജോലി നേടാൻ അവസരം
സഹകരണ ബാങ്കിൽ സ്ഥിര ജോലി നേടാൻ അവസരം
സംസ്ഥാന സഹകരണ വകുപ്പിന് കീഴിൽ വിവിധ ഒഴിവുകളിലേക്ക് നിയമനത്തിന് സഹകരണ സർവീസ് പരീക്ഷ ബോർഡ് (KCSEB) വിജ്ഞാപനമിറക്കിയിരിക്കുന്നു.
ഒഴിവുകൾ: സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലർക്ക്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ് തസ്തികകളിലാണ് ഒഴിവുകൾ. താൽപര്യമുള്ളവർ കെസിഎസ്ഇബി അപേക്ഷ ലിങ്ക് മുഖേന അപേക്ഷിക്കണം.ബാങ്ക് ജോലി അന്വേഷിക്കുന്നവർക്ക് ഇതാണ് സുവർണ്ണാവസരം.
ശമ്പള വിവരങ്ങൾ
- സെക്രട്ടറി = 19000 - 46830 രൂപ വരെ.
- അസിസ്റ്റന്റ് സെക്രട്ടറി = 23,310-69,250.
- ജൂനിയർ ക്ലർക്ക് = 18,300- 46,830 രൂപ
- സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ = 24,730- 68,810 രൂപ.
- ഡാറ്റ എൻട്രി ഓപ്പറേറ്റർ = 14,270 - 46,830.
- ടൈപ്പിസ്റ്റ് = 16,890 രൂപ - 43,660 രൂപ വരെ.
തസ്തികയും ഒഴിവുകളും
▪️സെക്രട്ടറി = 04
▪️അസിസ്റ്റന്റ് സെക്രട്ടറി = 06
▪️ജൂനിയർ ക്ലർക്ക് = 88
▪️സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ = 06
▪️ഡാറ്റ എൻട്രി ഓപ്പറേറ്റർ = 04
▪️ടൈപ്പിസ്റ്റ് = 01.
ആകെ ഒഴിവുകൾ 107ആണ്
പ്രായപരിധി വിവരങ്ങൾ
18 വയസ് മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ ചുവടെ നൽകിയിട്ടുള്ള സഹകരണ സർവീസ് പരീക്ഷ ബോർഡ് വെബ്സെെറ്റ് സന്ദർശിക്കുക. ശേഷം ആപ്ലിക്കേഷൻ ലിങ്ക് ഉപയോഗിച്ച് നേരിട്ട് അപേക്ഷ നൽകണം. 150 രൂപയാണ് അപേക്ഷ ഫീസ്. ഓരോ തസ്തികയിലേക്കുമുള്ള വിജ്ഞാപനം ചുവടെ നൽകുന്നു.
അത് വായിച്ച് സംശയങ്ങൾ തീർക്കുക. അപേക്ഷ നൽകേണ്ട അവസാന തീയതി നവംബർ 11 ആണ്.
ബാങ്ക് ജോലി അന്വേഷിക്കുന്നവർ മുകളിൽ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ യോഗ്യത വിവരങ്ങൾ ഉൾപ്പെടെ വായിച്ചു മനസ്സിലാക്കി അപേക്ഷിക്കുക.
Join the conversation