Search Kerala & Gulf Jobs

കൃഷി ഓഫീസിനു കീഴിൽ ഫാമിൽ കാഷ്വല്‍ ലേബറര്‍ ഒഴിവ് ഉൾപ്പെടെ

കൃഷി ഓഫീസിനു കീഴിൽ ഫാമിൽ കാഷ്വല്‍ ലേബറര്‍ ഒഴിവ് ഉൾപ്പെടെ

കണ്ണൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിനു കീഴിലുള്ള തളിപ്പറമ്പ് കരിമ്പം ഫാമില്‍ കാഷ്വല്‍ ലേബറര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. തളിപ്പറമ്പ്, പന്നിയൂര്‍, കുറുമാത്തൂര്‍ വില്ലേജുകളില്‍ സ്ഥിരതാമസക്കാരായ 18 നും 41 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 15 നകം തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം.

കൂടുതല്‍ വിവരങ്ങള്‍ എംപ്ലോയ്മെന്റ് ഓഫീസര്‍, ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, മിനി സിവില്‍ സ്റ്റേഷന്‍, തളിപ്പറമ്പ് എന്ന വിലാസത്തില്‍ ലഭിക്കും. ഇ മെയില്‍: teetpmb.emp.lbr@kerala.gov.in, 
ഫോണ്‍: 0460 2209400

2.ട്രെയിനർ നിയമനം

കേരള സർക്കാരിന്റെ നൈപുണ്യ പരിശീലന കേന്ദ്രമായ പത്തനംതിട്ട ജില്ലയിലെ കുന്നന്താനം അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസിങ് പഠിപ്പിക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ ട്രെയിനർമാരെ നിയമിക്കുന്നു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലുള്ള ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഇലക്ട്രിക്ക് വാഹനങ്ങളുമായി ബന്ധപ്പെട്ട പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷിക്കുവാനുള്ള അവസാന തീയതി ഒക്ടോബർ 15. ഫോൺ: 9495999688, 9496085912

3.അങ്കണവാടിയില്‍ ഹെല്‍പ്പര്‍ നിയമനം

കണ്ണൂര്‍ അര്‍ബന്‍ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ കോര്‍പ്പറേഷന്‍ സോണല്‍ സെന്റര്‍ നമ്പര്‍ ഒന്ന് സൗത്ത് ബസാര്‍ അങ്കണവാടിയില്‍ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് പദ്ധതിയിലേക്ക് ഹെല്‍പര്‍ തസ്തികയിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. 

അപേക്ഷയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 18 ന് വൈകിട്ട് അഞ്ചിനകം കണ്ണൂര്‍ അര്‍ബന്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04972708150