DELHI POLICE CONSTABLE RECRUITMENT |ഡൽഹി പോലീസിൽ ജോലി ഒഴിവുകൾ; സ്ത്രീ, പുരുഷന്മാർക്കും അവസരം

DELHI POLICE CONSTABLE RECRUITMENT |ഡൽഹി പോലീസിൽ ജോലി ഒഴിവുകൾ; സ്ത്രീ, പുരുഷന്മാർക്കും അവസരം

ഡൽഹി പോലീസിൽ ഒഴിവുകൾ
ഡൽഹി പോലീസിൽ ഹെഡ് കോൺസ്റ്റബിൾ (അസിസ്‌റന്റ്  വയർളസ് ഓപ്പറേറ്റർ/ ടെലി പ്രിൻറർ ഓപ്പറേറ്റർ), കോൺസ്റ്റബിൾ (എക്‌സിക്യൂട്ടീവ് - male & female), കോൺസ്റ്റബിൾ (ഡ്രൈവർ) എന്നീ തസ്തികകളിൽ നിയമനം  നടത്തുന്നതിനായി സ്റ്റാഫ്  സെലക്ഷൻ  കമ്മീഷൻ  ഡിസംബർ/ ജനുവരി മാസങ്ങളിൽ പരീക്ഷകൾ നടത്തും.

ഹെഡ് കോൺസ്റ്റബിൾ (അസിസ്റ്റന്റ്  വയർലസ് ഓപ്പറേറ്റർ /ടെലി പ്രിന്റർ ഓപ്പറേറ്റർ), കോൺസ്റ്റബിൾ (എക്‌സിക്യൂട്ടീവ് - male & female) തസ്തികകളിൽ അപേക്ഷിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും https://ssc.nic.in സന്ദർശിക്കുക. 

കോൺസ്റ്റബിൾ (ഡ്രൈവർ) തസ്തികയിൽ അപേക്ഷിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും https://ssc.gov.in സന്ദർശിക്കുക

2.കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ നടപ്പിലാക്കി വരുന്ന വിവിധ സമയബന്ധിത പദ്ധതികളിൽ കരാർ നിയമനത്തിന് പ്രോജക്ട് സ്റ്റാഫുകളുടെ പാനൽ തയ്യാറാക്കുന്നതിലേക്കായി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 

പ്രോജക്ട് സയന്റിസ്റ്റ് (സ്പേസ് ടെക്നോളജി), പ്രോഗ്രാമർ, സിസ്റ്റം മാനേജർ/ അഡ്മിനിസ്ട്രേറ്റർ, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, ഡാറ്റാ സയന്റിസ്റ്റ്, ക്ലൗഡ് എൻജിനിയർ, യു.ഐ/ യു.എക്സ് ഡിസൈനർ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പാനൽ തയ്യാറാക്കുന്നത്.

ഉയർന്ന പ്രായപരിധി 36 വയസ്സ്. പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്കും മറ്റു പിന്നോക്ക വിഭാഗക്കാർക്കും നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷകൾ ഓൺലൈനായി സെന്ററിന്റെ വെബ്സൈറ്റിൽ ഒക്ടോബർ 8ന് മുമ്പ് അപ്‌ലോഡ്‌ ചെയ്യണം. 
വെബ്സൈറ്റ് www.ksrec.kerala.gov.in 
ഫോൺ നം. 0471 2301167.
My name SUJITH KUMAR PALAKKAD