ഫയർ & റെസ്ക്യൂ ഓഫീസർ (ട്രെയിനി) ആവാം Kerala Fire force Recruitment-2025 Apply Now
ഫയർ & റെസ്ക്യൂ ഓഫീസർ (ട്രെയിനി) ആവാം Kerala Fire force Recruitment-2025 Apply Now
ഫയർ ആൻഡ് റെസ്ക്യൂ സർവീസസിലെ ഫയർ & റെസ്ക്യൂ ഓഫീസർ (ട്രെയിനി) ഈ തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പർ: 394/2025) എൻ.സി.എ. (നോൺ- കാൻഡിഡേറ്റ് അവൈലബിൾ) വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ മലയാളത്തിൽ താഴെ നൽകുന്നു
ഗസറ്റ് തീയതി: 2025 ഒക്ടോബർ 15.
അവസാന തീയതി: 2025 നവംബർ 19 ബുധനാഴ്ച അർദ്ധരാത്രി 12:00 മണി വരെ.
ജോലി വിവരങ്ങൾ
വകുപ്പ്: ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്.
തസ്തികയുടെ പേര്: ഫയർ & റെസ്ക്യൂ ഓഫീസർ (ട്രെയിനി).
ശമ്പള സ്കെയിൽ: 27,900 – 63,700
ഒഴിവുകളുടെ എണ്ണം: ഷെഡ്യൂൾഡ് കാസ്റ്റ് കൺവെർട്ട്സ് ടു ക്രിസ്റ്റ്യാനിറ്റി (SCCC) – 01 (ഒന്ന്).
നിയമന രീതി: നേരിട്ടുള്ള നിയമനം. (ഷെഡ്യൂൾഡ് കാസ്റ്റ് കൺവെർട്ട്സ് ടു ക്രിസ്റ്റ്യാനിറ്റി (SCCC) വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം).
ഈ തസ്തികയിലേക്ക് ഭിന്നശേഷിക്കാരും വനിതാ ഉദ്യോഗാർത്ഥികളും അപേക്ഷിക്കാൻ അർഹരല്ല.
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
അവശ്യമായ യോഗ്യത വിവരങ്ങൾ പ്ലസ് ടു or തത്തുല്യമായ പരീക്ഷ പാസ്സായിട്ടുണ്ടായിരിക്കണം.
മുൻഗണനാ യോഗ്യത: കമ്പ്യൂട്ടർ ആപ്ലിക്കേഷനിലുള്ള ഡിപ്ലോമ.
പ്രായപരിധി വിവരങ്ങൾ
പൊതുവായ പ്രായപരിധി:
18 മുതൽ 29 വയസ്സ്
02/ 01/ 1996 നും 01/01/2007നും
നൽകിയ തീയതികളിൽ ഇടയിൽ ജനിച്ചവർ ഇപ്പോൾ അപേക്ഷിക്കാം.
എസ്.സി.സി.സി (SCCC) വിഭാഗക്കാർക്ക്:
ഉയർന്ന പ്രായപരിധി 31 വയസ്സ്.
▪️02.01.1994 നും 01.01.2007 നും (ഈ രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
▪️പ്രായപരിധിയിലെ മറ്റ് ഇളവുകൾ ഈ തിരഞ്ഞെടുപ്പിന് ബാധകമല്ല.
ശാരീരിക യോഗ്യതകൾ
ഉദ്യോഗാർത്ഥികൾക്ക് താഴെ പറയുന്ന കുറഞ്ഞ ശാരീരിക നിലവാരം ഉണ്ടായിരിക്കണം.
▪️ഉയരം (പാദരക്ഷ ഇല്ലാതെ): 165 സെന്റീമീറ്റർ.
▪️ഭാരം: 50 കിലോഗ്രാം.
▪️നെഞ്ചളവ്: 81 സെന്റീമീറ്റർ.
▪️നെഞ്ചളവ് വികാസം: 5 സെന്റീമീറ്റർ.
അപേക്ഷ രീതി വിവരങ്ങൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്‌ട്രേഷൻ (ONE TIME REGISTRATION) ചെയ്തതിന് ശേഷം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത്, നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് തസ്തികയുടെ നേർക്കുള്ള ‘Apply Now’ ബട്ടൺ ക്ലിക്കുചെയ്ത് അപേക്ഷിക്കുക
ഷെയർ ചെയ്യുക പരമാവധി.
Join the conversation