Search Kerala & Gulf Jobs

കേരള സംസ്ഥാന ജയിൽ വകുപ്പിന് കീഴിൽ വിവിധ ജോലി ഒഴിവുകൾ

കേരള സംസ്ഥാന ജയിൽ വകുപ്പിന് കീഴിൽ വിവിധ ജോലി ഒഴിവുകൾ


കേരള സംസ്ഥാന ജയിൽ വകുപ്പിന് കീഴിൽ അസിസ്റ്റന്റ് ജയിലർ ഗ്രേഡ് I / സൂപ്രണ്ട്, സബ് ജയിൽ / സൂപ്പർവൈസർ തുടങ്ങിയ പോസ്റ്റുകളിലേക്ക് കേരള പിഎസ്സി നടത്തുന്ന നേരിട്ടുള്ള നിയമനം വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി ഇപ്പോൾ അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടു നൽകിയ ജോലി വിവരങ്ങൾ മനസ്സിലാക്കി ഉടനെ അപേക്ഷിക്കുക.

വിജ്ഞാപന നമ്പർ: 451/2025
തസ്തികയുടെ പേര് :അസിസ്റ്റന്റ് ജയിലർ ഗ്രേഡ് I / സൂപ്രണ്ട്, സബ് ജയിൽ / സൂപ്പർവൈസർ.
വകുപ്പ് :ജയിൽ.
ശമ്പള സ്കെയിൽ: Rs.43400- 91200.
നിയമന രീതി നേരിട്ടുള്ള നിയമനം (Direct Recruitment).
ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിക്കുന്നത് (Anticipated).
അപേക്ഷിക്കേണ്ട രീതി: ഓൺലൈൻ വഴി ‘വൺ ടൈം രജിസ്ട്രേഷൻ.
അപേക്ഷ അവസാന തീയതി: 31/12/2025 രാത്രി 12 മണി വരെ.

യോഗ്യത :അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബാച്ചിലർ ബിരുദം ഉണ്ടായിരിക്കണം.

തത്തുല്യ യോഗ്യത അവകാശപ്പെടുന്ന ഉദ്യോഗാർത്ഥികൾ, വെരിഫിക്കേഷൻ സമയത്ത് തുല്യത തെളിയിക്കുന്ന ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഹാജരാക്കണം.

പ്രായം :18-നും 36-നും ഇടയിൽ
പട്ടികജാതി, പട്ടികവർഗ്ഗം, മറ്റു പിന്നോക്ക സമുദായക്കാർക്ക് സാധാരണയായി പ്രായപരിധി ഇളവുകൾ ലഭിക്കുന്നു.

ഫോട്ടോ: 31/12/2010 ന് ശേഷമെടുത്ത ഫോട്ടോയാണ് അപ്‌ലോഡ് ചെയ്യേണ്ടത്. ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും രേഖപ്പെടുത്തിയിരിക്കണം. 

അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ 10 വർഷത്തേക്ക് സാധുവായിരിക്കും.
 അപേക്ഷ ഫീസ് ആവശ്യമില്ല.

 പരമാവധി ജോലി അന്വേഷകരിലേക്ക് ഷെയർ ചെയ്യുക.