റെയിൽവേയിൽ 150 ഗേറ്റ്‌മാൻ ഒഴിവുകൾ/New Job Vacancy 12-25 Apply Now
റെയിൽവേയിൽ 150 ഗേറ്റ്‌മാൻ ഒഴിവുകൾ/New Job Vacancy 12-25 Apply Now
റെയിൽവേയിൽ 150 ഗേറ്റ്‌മാൻ ഒഴിവുകൾ വന്നിരിക്കുന്നു.
സതേൺ റെയിൽവേ പാലക്കാട് ഡിവിഷനിലെക്ക് ലെവൽ ക്രോസിംഗ് ഗേറ്റുകളിലേക്ക് മുൻ സൈനികർക്ക് ഇപ്പോൾ അപേക്ഷിക്കാം.
- യോഗ്യത:പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.
- പ്രായം: 2025 ഡിസംബർ 23-ന് 50 വയസ്സ് കവിയരുത്.
- അപേക്ഷിക്കേണ്ട തീയതി: പാലക്കാട് (ഡിസംബർ 24), മലപ്പുറം (ഡിസംബർ 26).
- ഫോൺ: 0499-4256860, 0483-2734932
🌈 കാസർകോട് മിനി ജോബ് ഡ്രൈവ് (ഡിസംബർ 27)
കാസർകോട് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 600-ലധികം ഒഴിവുകളിലേക്ക് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
മേഖലകൾ: ഹോസ്പിറ്റാലിറ്റി, ഐടി, അക്കൗണ്ട്സ്, ഹെൽത്ത് കെയർ, ടെക്സ്റ്റൈൽ, ഇൻഷുറൻസ്, ഓട്ടോമൊബൈൽ തുടങ്ങിയവ.
സ്ഥലം: അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ, പാലക്കുന്ന്.
സമയം: രാവിലെ 9:30 മുതൽ.
രജിസ്ട്രേഷൻ: https://linktr.ee/employabilitycentreksd
ഫോൺ: 92071 55700.
തിരുവനന്തപുരം, ബാർട്ടൺഹിൽ സർക്കാർ എഞ്ചിനീയറിംഗ് കോളേജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ സ്വീപ്പർ കം സാനിട്ടറി വർക്കർ താൽക്കാലിക തസ്തികയിൽ ഡിസംബർ 30 ന് അഭിമുഖം നടത്തും.
ഏഴാം ക്ലാസാണ് യോഗ്യത. 40 നും 60 നും ഇടയിൽ പ്രായമുള്ള വനിതാ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവർത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ രേഖകൾ സഹിതം രാവിലെ 10 ന് കോളേജ് ഓഫീസിൽ ഹാജരാകണം
തൃശൂർ ഇന്ത്യ റിസർവ് ബറ്റാലിയനിൽ ഒഴിവുകൾ
ക്യാമ്പ് ഫോളോവർ തസ്തികയിലേക്ക് 7 ഒഴിവുകൾ (സ്വീപ്പർ – 3,
കുക്ക് – 2,
വാട്ടർ കാരിയർ – 2).
ശമ്പളം: 19,170.
അഭിമുഖം: ഡിസംബർ 27,
രാവിലെ 11 മണിക്ക്.
ഫോൺ നമ്പർ: 0487-2328720.
കോട്ടയത്ത് കെയർ ടേക്കർ ഒഴിവ്
മണർകാട് സൈനിക വിശ്രമ കേന്ദ്രത്തിൽ കെയർ ടേക്കർ തസ്തികയിലേക്ക് താൽക്കാലിക നിയമനം.മുൻ സൈനികർക്കും ആശ്രിതർക്കും മുൻഗണന.
ശമ്പളം:13,000.
അവസാന തീയതി: ഡിസംബർ 27 (ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ നൽകണം).
ഫോൺ: 0481-2371187
Join the conversation