പാരാ ലീഗൽ വോളണ്ടിയർ നിയമനം വിവിധ ജില്ലകളിൽ ജോലി

പാരാ ലീഗൽ വോളണ്ടിയർ നിയമനം വിവിധ ജില്ലകളിൽ ജോലി

തൃശ്ശൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിലും പാരാ ലീഗൽ വോളണ്ടിയർമാരായി പ്രവർത്തിക്കുന്നതിനായുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന്റെ തിയതി ഡിസംബർ 20 വരെ നീട്ടി.
പത്താം ക്ലാസ്സ്‌ പാസ്സായവർക്ക് മുൻഗണന. അപേക്ഷകർ സജീവ രാഷ്ട്രീയ പ്രവർത്തകരോ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരോ ആയിരിക്കരുത്. ചട്ടപ്രകാരമുള്ള ഓണറേറിയം കൂടാതെ ശമ്പളമോ മറ്റാനുകല്യങ്ങളോ ഉണ്ടായിരിക്കുന്നതല്ല. 

തെരഞ്ഞെടുക്കപ്പെടുന്നവർ പ്രതിമാസ ട്രെയിനിങ്ങിന് കൃത്യമായി പങ്കെടുക്കണം. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും ആവശ്യപ്പെടുന്ന ചുമതലകൾ ഹോണറേറിയം പ്രതീക്ഷിക്കാതെ ഏറ്റെടുക്കാൻ സന്നദ്ധരായിരിക്കണം.

സർവീസിലുള്ളവരും വിരമിച്ചവരുമായ അദ്ധ്യാപകർ, വിരമിച്ച സർക്കാർ ജീവനക്കാർ, എം.എസ്.ഡബ്ലിയു വിദ്യാർത്ഥികൾ, എം.എസ്.ഡബ്ലിയൂ അദ്ധ്യാപകർ, അംഗനവാടി ജീവനക്കാർ, ഡോക്‌ടർമാർ, വിദ്യാർത്ഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യാത്ത നിയമ വിദ്യാർത്ഥികൾ, രാഷ്ട്രീയേതര എൻ ജി ഒകൾ, രാഷ്ട്രീയേതര ക്ലബുകൾ, സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ, ഭിന്നലിംഗക്കാർ, നല്ല സ്വഭാവവും വിദ്യാഭ്യാസവുമുള്ള ദീർഘകാല ശിക്ഷ അനുഭവിക്കുന്ന തടവുകാർ തുടങ്ങിയവർക്കും അപേക്ഷിക്കാം.

 ജില്ലാ നിയമ സേവന അതോറിറ്റി, എ.ഡി.ആർ ബിൽഡിംഗ്, അയ്യന്തോൾ പി.ഒ തൃശ്ശൂർ, 680003 എന്ന വിലാസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 
ഫോൺ: 04872363770.

പാരാ ലീഗൽ വളണ്ടിയർ നിയമനം

കണ്ണൂർ ജില്ലാ ലീഗൽ സർവീസ് സൊസൈറ്റിയുടെ പാരാ ലീഗൽ വളണ്ടിയർമാരാകാൻ കുറഞ്ഞത് പത്താംതരം പാസായവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. അധ്യാപകർ, വിരമിച്ച സർക്കാർ ജീവനക്കാർ, അങ്കണവാടി പ്രവർത്തകർ, ഡോക്ടർമാർ, നിയമ വിദ്യാർഥികൾ, രാഷ്ട്രീയേതര സന്നദ്ധ സംഘടനാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, എൻ.സി.സി, എൻ.എസ്.എസ് വളണ്ടിയർമാർ എന്നിവർക്ക് അപേക്ഷിക്കാം.

 അപേക്ഷാഫോറം തലശ്ശേരി ജില്ലാ കോടതിയിൽ പ്രവർത്തിക്കുന്ന ജില്ലാ നിയമ സേവന അതോറിറ്റിയിൽ ലഭിക്കും. അപേക്ഷകൾ ഡിസംബർ 20 ന് വൈകീട്ട് അഞ്ചിനകം ജില്ലാ നിയമ സേവന അതോറിറ്റിയിൽ ലഭിക്കണം. പാരാലീഗൽ വളണ്ടിയർമാരായി തുടർന്ന് പ്രവർത്തിക്കാൻ താൽപര്യമുള്ളവർ വീണ്ടും അപേക്ഷിച്ച് അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് മുമ്പ് നിലവിലെ തിരിച്ചറിയൽ കാർഡ് ഓഫീസിൽ തിരിച്ചേൽപ്പിക്കണം. ഫോൺ: 0490 2344666
My name SUJITH KUMAR PALAKKAD