യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ ജോലി അവസരങ്ങൾ

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ ജോലി അവസരങ്ങൾ

പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ബിരുദധാരികൾക്കാണ് ഇപ്പോൾ അവസരം. നിലവിൽ 153 ഒഴിവുണ്ട്. ഇതിൽ 10 ഒഴിവ് വരുന്നത് കേരളത്തിലാണ്. ഒരുവർഷമാണ് പരിശീലനം കാലാവധി

സ്റ്റൈപ്പൻഡ്: 9,000 രൂപ.

യോഗ്യത: ഫുൾടൈം റെഗുലർ
കോഴ്സിലൂടെ ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം. 01.07.2021 - നുമുൻപ് ബിരുദം നേടിയവരും ഒരുവർഷമോ അതിൽ കൂടുതലോ പ്രവൃത്തി പരിചയമുള്ളവരും ബിരുദാനന്തര ബിരുദം നേടിയവരും അപേക്ഷിക്കാൻ അർഹരല്ല. ഏതെങ്കിലും സ്ഥാപനത്തിൽ നിലവിൽ അപ്രൻ്റിസ്ഷിപ്പ് ചെയ്യുന്നവരും മുൻപ് ചെയ്തവരും അപേക്ഷിക്കാൻ പാടില്ല.

പ്രായം: 2025 ഡിസംബർ ഒന്നിന് 21-28 വയസ്സ്. സംവരണവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുണ്ടായിരിക്കും.

അപേക്ഷ: അപ്രന്റിസ്ഷിപ്പിനുള്ള  ഗവ.പോർട്ടലിലൂടെ (https://nats.education.gov.in) രജിസ്റ്റർ ചെയ്താണ് അപേക്ഷിക്കേണ്ടത്. ഏതെങ്കിലും ഒരു സംസ്ഥാനത്തേക്കേ അപേക്ഷിക്കാവൂ.

വിശദവിവരങ്ങൾക്ക് www.unic.co.in എന്ന വെബ്സൈറ്റ് സന്ദർ ശിക്കുക
അവസാന തീയതി: 2026 ജനുവരി 20
My name SUJITH KUMAR PALAKKAD