പത്താം ക്ലാസ് ഉള്ളവർക്ക് തപാൽ വകുപ്പിന് കീഴിൽ ജോലി

പത്താം ക്ലാസ് ഉള്ളവർക്ക് തപാൽ വകുപ്പിന് കീഴിൽ ജോലി

കേന്ദ്ര സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്നവര്‍ കാത്തിരിക്കുന്ന പ്രധാന റിക്രൂട്ട്‌മെന്റാണ് തപാല്‍ വകുപ്പിന് കീഴിലുള്ള ഗ്രാമീണ്‍ ഡാക് സേവക് (GDS) നിയമനം. രാജ്യവ്യാപകമായി യുവതീ-യുവാക്കള്‍ക്ക് ഈ ജോലിക്കായി അപേക്ഷിക്കാനാവും. കഴിഞ്ഞ വര്‍ഷവും കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിരവധി നിയമനങ്ങള്‍ നടന്നിട്ടുണ്ട്.


ഇപ്പോഴിതാ 2026 ലേക്കുള്ള ജിഡിഎസ് റിക്രൂട്ട്‌മെന്റ് ആരംഭിച്ചിരിക്കുകയാണ് കേന്ദ്ര തപാല്‍ വകുപ്പ്. ജനുവരി 31ഓടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരി 14വരെ ആയിരിക്കും ഓണ്‍ലൈന്‍ അപേക്ഷ നടക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.

തസ്തികയും ഒഴിവുകളും

തപാല്‍ വകുപ്പില്‍ ഗ്രാമീണ്‍ ഡാക് സേവക്, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (BPM), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (ABPM) റിക്രൂട്ട്‌മെന്റ്. 28,740 ഒഴിവുകളിലേക്കാണ് ഇത്തവണ നിയമനം.

കേരള സര്‍ക്കിളില്‍ ഏകദേശം 1691 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്

പ്രായ പരിധി വിവരങ്ങൾ
18നും 40 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. എസ്.സി, എസ്.ടി 5 വര്‍ഷവും, ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും വയസിളവ് ലഭിക്കും.

യോഗ്യത വിവരങ്ങൾ 
അംഗീകൃത ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസ് (SSLC) വിജയിച്ചിരിക്കണം. ഗണിതം, ഇംഗ്ലീഷ് വിഷയങ്ങള്‍ നിര്‍ബന്ധമായും പഠിച്ചിരിക്കണം.

കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. സൈക്കിള്‍ ഓടിക്കാന്‍ അറിഞ്ഞിരിക്കണം. പ്രാദേശിക ഭാഷ (മലയാളം) പഠിച്ചിരിക്കണം.

ശമ്പള വിവരങ്ങൾ 
ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ = 12,000 രൂപമുതല്‍ 29,380 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും.

അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ / ഡാക് സേവക് = 10,000 രൂപമുതല്‍ 24,470 രൂപവരെ ശമ്പളം ലഭിക്കും

തിരഞ്ഞെടുപ്പ് രീതി 
പത്താം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് നിയമനം. പരീക്ഷയോ, ഇന്റര്‍വ്യൂവോ ഉണ്ടായിരിക്കില്ല

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റായ https://www.indiapost.gov.in സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പോര്‍ട്ടല്‍ മുഖേന അപേക്ഷ പൂര്‍ത്തിയാക്കണം. ജനറല്‍/ ഒബിസി വിഭാഗക്കാര്‍ക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷ ഫീസില്ല. ഒഫീഷ്യല്‍ വെബ്‌സൈറ്റ് ഉടന്‍ തന്നെ പുറത്തിറങ്ങും.

പരമാവധി ഷെയർ ചെയ്യുക.
My name SUJITH KUMAR PALAKKAD