Search Kerala & Gulf Jobs

റബ്ബര്‍ ബോര്‍ഡിന് കീഴില്‍ നാട്ടില്‍ ജോലി നേടാം

റബ്ബര്‍ ബോര്‍ഡിന് കീഴില്‍ നാട്ടില്‍ ജോലി നേടാം

റബ്ബര്‍ ബോര്‍ഡിന് കീഴില്‍ കേരളത്തില്‍ ജോലി നേടാന്‍ അവസരം. ടെക്‌നിക്കല്‍ എക്‌സിക്യൂട്ടീവ് തസ്തികയില്‍ ട്രെയിനിമാരെയാണ് നിയമിക്കുന്നത്. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 25ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ നേരിട്ട് ഹാജരാവണം.

തസ്തികയും ഒഴിവുകളും

റബ്ബര്‍ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ ടെക്‌നിക്കല്‍ എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01

പതിനൊന്ന് മാസത്തേക്കുള്ള കരാര്‍ നിയമനമാണ് നടക്കുന്നത്. കോട്ടയം NIRTയിലാണ് പോസ്റ്റിങ്.

പ്രായപരിധി വിവരങ്ങൾ

40 വയസിന് ചുവടെ പ്രായമുള്ളവരായിരിക്കണം. പ്രായം 31.01.2026 അടിസ്ഥാനമാക്കി കണക്കാക്കും.

യോഗ്യത വിവരങ്ങൾ

പോളിമര്‍ / റബ്ബര്‍ ടെക്‌നോളജിയില്‍ ബിടെക് കഴിഞ്ഞവരായിരിക്കണം.
ലേറ്റക്‌സ്& ഡ്രൈ റബ്ബര്‍ ഉല്‍പാദനത്തില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
സമാന മേഖലയില്‍ മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.

ശമ്പള വിവരങ്ങൾ 

ട്രെയിനിങ് കാലയളവില്‍ 35,000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും

ഇന്റര്‍വ്യൂ വിവരങ്ങൾ 
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 25ന് നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാവണം. അഭിമുഖ സമയത്ത് പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും, ഒറിജിനലും കൈവശം കരുതണം.

സ്ഥലം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (NIRT), കോട്ടയം, 686009.സമയം: രാവിലെ 9.30.

കൂടുതല്‍ വിവരങ്ങള്‍ക്ക് ചുവടെ നല്‍കിയ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സംശയങ്ങള്‍ക്ക് 0481 2353127 എന്ന നമ്പറില്‍ ബന്ധപ്പെടാം. 



പരമാവധി ഷെയർ ചെയ്യുക.