മലബാര്‍ കാന്‍സര്‍ സെന്ററില്‍ ജോലിയവസരം

മലബാര്‍ കാന്‍സര്‍ സെന്ററില്‍ ജോലിയവസരം;30,000ന് മുകളില്‍ തുടക്ക ശമ്പളം


മലബാര്‍ കാന്‍സര്‍ സെന്ററില്‍ ജോലിയവസരം; പരീക്ഷയില്ല, ഇന്റര്‍വ്യൂ ഫെബ്രുവരി 27.

മലബാര്‍ കാന്‍സര്‍ സെന്ററില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു.യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 27ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.

തസ്തികയും ഒഴിവുകളും

മലബാര്‍ കാന്‍സര്‍ സെന്ററില്‍ സ്റ്റാഫ് നഴ്‌സ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 15. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്.
സ്റ്റാഫ് നഴ്‌സ് 3 ഒഴിവ്റെസിഡന്റ് സ്റ്റാഫ് നഴ്‌സ്10 ഒഴിവ്റെഡിസന്റ് ഫാര്‍മസിസ്റ്റ് 2 ഒഴിവ്.

പ്രായപരിധി വിവരങ്ങൾ

സ്റ്റാഫ് നഴ്‌സ് 40 വയസിന് ചുവടെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. റെസിഡന്റ് സ്റ്റാഫ് നഴ്‌സ്30 വയസിന് ചുവടെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. റെഡിസന്റ് ഫാര്‍മസിസ്റ്റ് 30 വയസിന് ചുവടെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ശമ്പള വിവരങ്ങൾ 

സ്റ്റാഫ് നഴ്‌സ്തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 32,550 രൂപ ശമ്പളമായി ലഭിക്കും. റെസിഡന്റ് സ്റ്റാഫ് നഴ്‌സ്തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 22,000 രൂപ ശമ്പളമായി ലഭിക്കും. റെഡിസന്റ് ഫാര്‍മസിസ്റ്റ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 16,500-18,700 രൂപ ശമ്പളമായി ലഭിക്കും. 

യോഗ്യത വിവരങ്ങൾ 

സ്റ്റാഫ് നഴ്‌സ്
ജനറല്‍ നഴ്‌സിങ് ആന്റ് മിഡ് വൈഫ് സര്‍ട്ടിഫിക്കറ്റ്, കൂടെ 3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

അല്ലെങ്കില്‍ BSC നഴ്‌സിങ്, കൂടെ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

റസിഡന്റ് സ്റ്റാഫ് നഴ്‌സ്
BSC NURSING / ജിഎന്‍എം/ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ ഓങ്കോളജി കൗണ്‍സില്‍.

കേരള നഴ്‌സിങ് ആന്റ് മിഡ് വൈഫ് കൗണ്‍സില്‍ (KNMC) രജിസ്‌ട്രേഷന്‍.

റസിഡന്റ് ഫാര്‍മസിസ്റ്റ്
ഡി ഫാം/ ബിഫാം വിജയിച്ചിരിക്കണം

അപേക്ഷ ഫീസ്
എല്ലാ ഉദ്യോഗാര്‍ഥികളും 100 രൂപ അപേക്ഷ ഫീസ് അടയ്ക്കണം.

ഇന്റര്‍വ്യൂ വിവരങ്ങൾ 

താല്‍പര്യമുള്ളവര്‍ 27-02-2026ന് നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാവണം. മലബാര്‍ കാന്‍സര്‍ സെന്ററിന് കീഴിലുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് & റിസര്‍ച്ചിന്റെ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസില്‍ വെച്ചാണ് ഇന്റര്‍വ്യൂ നടക്കുക. സമയം രാവിലെ 9.30..

അഭിമുഖ സമയത്ത് പ്രായം, യോഗ്യത, എക്‌സ്പീരിയന്‍സ് തുടങ്ങി മറ്റ് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി കൈവശം കരുതണം. ഇന്റര്‍വ്യൂവിന്റെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.
My name SUJITH KUMAR PALAKKAD